വിപണിയിൽ തരംഗം സൃഷ്ടിക്കാൻ ‘സ്മാർട്ട് റിംഗുമായി’ ബോട്ട് എത്തി. ബോട്ട് ആദ്യമായാണ് സ്മാർട്ട് റിംഗ് പുറത്തിറക്കുന്നത്. അതിനാൽ, ഇന്ത്യയിലെ വെയറബിൾ വിപണി ഏറെ പ്രതീക്ഷയോടെ കാത്തിരുന്ന ഡിവൈസ് കൂടിയാണിത്. സ്മാർട്ട് വാച്ചുകൾ നൽകുന്ന പല ഫീച്ചറുകളും ഈ കുഞ്ഞൻ ഡിവൈസിൽ ലഭിക്കുമെന്നതാണ് സവിശേഷത. വലിയ സ്ക്രീൻ ഇല്ല എന്നത് മാത്രമാണ് വാച്ചിൽ നിന്നും ഈ ഡിവൈസിനെ വ്യത്യസ്ഥമാക്കുന്ന ഘടകം.
ഹെൽത്ത് മോണിറ്ററിംഗിന് പ്രാധാന്യം നൽകുന്നതാണ് സ്മാർട്ട് റിംഗ്. ഹൃദയമിടിപ്പ്, രക്തത്തിലെ ഓക്സിജൻ സാച്ചുറേഷൻ അളവ്, ഉറക്കം, ശരീരത്തിന്റെ താപനില എന്നിവ ഉൾപ്പെടെയുള്ള വിവിധ ആരോഗ്യ കാര്യങ്ങൾ നിരീക്ഷിക്കാൻ സഹായിക്കും. ബോട്ട് റിംഗ് ആപ്പ് ഉപയോഗിച്ചാണ് ഇവ ട്രാക്ക് ചെയ്യാൻ സാധിക്കുക. ഗൂഗിൾ പ്ലേ സ്റ്റോർ, ആപ്പ് സ്റ്റോർ എന്നിവയിൽ നിന്നും ബോട്ട് റിംഗ് ആപ്പ് ഡൗൺലോഡ് ചെയ്യാവുന്നതാണ്.
Also Read: എതിരെ വന്ന വാഹനം ലൈറ്റ് ഡിം ചെയ്തില്ല; നിയന്ത്രണം വിട്ട് ബൈക്ക് മതിലിലിടിച്ചു, യുവാവിന് ദാരുണാന്ത്യം
ഫോണിൽ മ്യൂസിക് പ്ലേ ചെയ്യുമ്പോൾ ബ്രൗസ് ചെയ്യാനും, പ്ലേ ചെയ്യാനും, ട്രാക്കുകൾ മാറ്റാനും ബോട്ട് സ്മാർട്ട് റിംഗിലൂടെ സാധിക്കുന്നതാണ്. 50 മീറ്റർ വരെ ആഴത്തിൽ വെള്ളത്തിൽ വീണാലും കേടാകാതിരിക്കാൻ 5 എടിഎം വാട്ടർ റെസിസ്റ്റന്റ് റേറ്റിംഗ് നൽകിയിട്ടുണ്ട്. 7 ദിവസത്തെ ബാറ്ററി ബാക്കപ്പാണ് ലഭിക്കുക. നിലവിൽ, ഈ സ്മാർട്ട് റിംഗിന്റെ ഇന്ത്യൻ വിപണി വില 8,999 രൂപയാണ്.
Post Your Comments