പത്തനംതിട്ട: പത്ത് മാസം പ്രായമുള്ള പിഞ്ചുകുഞ്ഞ് കുഴഞ്ഞുവീണ് മരിച്ചു. പത്തനംതിട്ട തടിയൂരിലാണ് സംഭവം. രാജി- പ്രശാന്തൻ ദമ്പതികളുടെ മകൾ വാമിക പ്രശാന്ത് ആണ് മരിച്ചത്. മൃതദേഹം കോഴഞ്ചേരിയിലെ സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റി. മരണത്തിൽ അസ്വാഭാവികതയില്ലെന്നാണ് വിവരം.
അതേസമയം, വയനാട് സുൽത്താൻ ബത്തേരിയിൽ വാഹനാപകടത്തിൽ പരിക്കേറ്റ് ചികിത്സയിലിരുന്ന വിദ്യാർഥി മരിച്ചു. മാളിക എൽ പി സ്‌കൂളിലെ നാലാം ക്ലാസ് വിദ്യാർത്ഥി മുഹമ്മദ് സിനാൻ (ഒമ്പത്) ആണ് മരിച്ചത്. അപകടത്തിൽ ആറ് പേർക്ക് പരിക്കേറ്റിരുന്നു. ഗുരുതര പരിക്കേറ്റ ഓട്ടോ ഡ്രൈവറും ഒരു സ്ത്രീയും കുട്ടിയും കോഴിക്കോട് മെഡിക്കൽ കോളേജിൽ ചികിത്സയിൽ കഴിയുന്നുണ്ട്.
Post Your Comments