Latest NewsUAENewsGulf

യുഎഇയിലേക്ക് എന്തൊക്കെ വിമാനത്തില്‍ കൊണ്ടുപോകാം? നിരോധിച്ചതും ഒഴിവാക്കിയതുമായ വസ്തുക്കളെ കുറിച്ചറിയാം

ദുബായ്: യുഎഇയിലേയ്ക്ക് പോകുന്ന ഓരോ യാത്രക്കാരനും അറിഞ്ഞിരിക്കേണ്ട ചില നിയമങ്ങളുണ്ട്. ചില വസ്തുക്കള്‍ രാജ്യത്തേക്ക് കൊണ്ടുപോകുന്നതിന് ബന്ധപ്പെട്ട അധികാരികളുടെ അനുമതി ആവശ്യമാണ്. ഇത്തരം നിയന്ത്രണങ്ങങ്ങളെക്കുറിച്ചും യാത്ര സുഗമമാക്കാനുമുള്ള കാര്യങ്ങളെക്കുറിച്ചും യാത്രക്കാര്‍ അറിഞ്ഞിരിക്കേണ്ടത് ഏറെ പ്രധാനമാണ്. ഇത്തരത്തില്‍ നിരോധിക്കപ്പെട്ട വസ്തുക്കളുടെ ഒരു ലിസ്റ്റ് അധികാരികള്‍ തയ്യാറാക്കിയിട്ടുണ്ട്. ഇവയിലേതെങ്കിലും യുഎഇയിലേക്ക് കൊണ്ടുവന്നാല്‍ നിയമപരമായ പ്രത്യാഘാതങ്ങള്‍ നേരിട്ടേക്കാം. എന്നാല്‍ ചില വസ്തുക്കള്‍ ചെറിയ അളവില്‍ കൊണ്ടുപോകാവുന്നതുമാണ്.

Read Also: ഇപ്പോൾ ആശുപത്രിയിൽ പോയി വന്നതേയുള്ളു, ആരോഗ്യ പ്രശ്നങ്ങളെക്കുറിച്ച് സൗഭാഗ്യ

നിരോധിക്കപ്പെട്ട വസ്തുക്കള്‍

മയക്കുമരുന്ന്, മയക്കുമരുന്ന് അടങ്ങിയ പദാര്‍ത്ഥങ്ങള്‍
ശീതീകരിച്ച മാസം
വെറ്റില, പാന്‍
വ്യാജ ഉത്പന്നങ്ങള്‍
അശ്ലീല വസ്തുക്കള്‍
ചൂതാട്ടത്തിനുള്ള ഉപകരണങ്ങളും യന്ത്രങ്ങളും
വ്യാജ കറന്‍സി
മന്ത്രവാദത്തിനായി ഉപയോഗിക്കുന്ന വസ്തുക്കള്‍
ഇസ്ലാമിക പഠനങ്ങള്‍ക്കും മൂല്യങ്ങള്‍ക്കുമെതിരായ പ്രസിദ്ധീകരണങ്ങളും കലാസൃഷ്ടികളും

 

ദുബായില്‍ മുന്‍കൂര്‍ അനുമതി ആവശ്യമുള്ള വസ്തുക്കള്‍

മൃഗങ്ങള്‍, സസ്യങ്ങള്‍, വളങ്ങള്‍
മരുന്നുകള്‍, മെഡിക്കല്‍ ഉപകരണങ്ങള്‍
മാധ്യമ പ്രസിദ്ധീകരണങ്ങള്‍
ട്രാന്‍സ്മിഷന്‍, വയര്‍ലെസ് ഉപകരണങ്ങള്‍
ആള്‍ക്കഹോള്‍ അടങ്ങിയ പാനീയങ്ങള്‍
സൗന്ദര്യവര്‍ദ്ധക വസ്തുക്കള്‍, എക്‌സിബിഷനുകള്‍ക്കുള്ള വ്യക്തിഗത പരിചരണ ഉത്പന്നങ്ങള്‍,
ഇ-സിഗരറ്റ്, ഇലക്ട്രോണിക് ഹുക്ക

അനുവദനീയമായ വസ്തുക്കള്‍

3,000 ദിര്‍ഹത്തില്‍ (67,42,3.02 രൂപ) കവിയാത്ത സമ്മാനങ്ങള്‍
പരമാവധി 400 സിഗരറ്റുകളും 50 സിഗാറുകളും

500 ഗ്രാം പുകയില

പരമാവധി 4 ലിറ്റര്‍ ഉള്ള, അല്ലെങ്കില്‍ 24 ക്യാനുകളിലുള്ള 2 കാര്‍ട്ടണ്‍ ബിയര്‍
18 വയസിന് മുകളിലുള്ളവര്‍ക്ക്, 60,000 ദിര്‍ഹത്തില്‍ താഴെ മൂല്യമുള്ള പണം, ചെക്കുകള്‍, മണി ഓര്‍ഡറുകള്‍, വിലയേറിയ ലോഹങ്ങള്‍, രത്‌നക്കല്ലുകള്‍ എന്നിവ കൊണ്ടുപോകാം.

18 വയസിന് താഴെയുള്ള യാത്രക്കാരുടെ സ്വത്തുക്കള്‍ അവരുടെ രക്ഷിതാവിന്റെയോ സഹയാത്രികന്റെയോ അംഗീകൃത പരിധിയില്‍ ചേര്‍ക്കും.

shortlink

Related Articles

Post Your Comments

Related Articles


Back to top button