Life Style

ചെറുനാരങ്ങയുടെ ഉപയോഗം ചര്‍മ്മത്തിന് ദോഷകരം

ശരീരഭാരം കുറയ്ക്കുന്നതിനായി പലരും അമിതമായി ഉപയോഗിക്കുന്നത്  ചെറുനാരങ്ങ
യാണ്. പ്രത്യേകിച്ച് വെറും വയറ്റില്‍ നാരങ്ങ നീര് ചേര്‍ത്ത് വെള്ളം കുടിക്കുക, ഗ്രീന്‍ ടീയില്‍ ചേര്‍ത്ത് കുടിക്കുക ഇങ്ങനെ നിരവധി മാര്‍ഗങ്ങള്‍ എല്ലാവരും ചെയ്യാറുണ്ട്.

തടി കുറയുന്നതിനായി ഇത്തരത്തിലുള്ള മാര്‍ഗങ്ങള്‍ ചെയ്യുമ്പോള്‍ ദോഷ വശങ്ങള്‍ ആരും നോക്കാറില്ല. നാരങ്ങ അമിതമായി കഴിച്ചാല്‍ എന്തെല്ലാം പ്രശ്‌നങ്ങളാണ് ഉണ്ടാകുന്നതെന്ന് നോക്കാം.

ചെറുനാരങ്ങയില്‍ അല്ലെങ്കില്‍ നാരങ്ങയില്‍ അടങ്ങിയിരിക്കുന്ന സിട്രിക് ആസിഡ് ശരീരഭാരം കുറയ്ക്കാന്‍ സഹായിക്കുമെന്ന് പഠനങ്ങള്‍ പറയുന്നുണ്ട്. ഇതില്‍ അടങ്ങിയിരിക്കുന്ന സിട്രിക് ആസിഡ് ശരീരത്തിലെ കൊഴുപ്പിനെ എരിയിച്ച് കളയും. ഇത് കൂടാതെ, നാരങ്ങയില്‍ നാരുകള്‍ അടങ്ങിയിരിക്കുന്നതിനാല്‍ തന്നെ ഇത് അമിതമായിട്ടുള്ള വിശപ്പ് കുറയ്ക്കാനും സഹായിക്കുന്നുണ്ട്.

മിക്കവരും ശരീരഭാരം കുറയ്ക്കുന്നതിനായി രാവിലെ വെറും വയറ്റിലാണ് നാരങ്ങ വെള്ളം കുടിക്കുന്നത്. എന്നാല്‍, ഇത്തരത്തില്‍ രാവിലെ വെറും വയറ്റില്‍ നാരങ്ങ വെള്ളം കുടിക്കുന്നത് സത്യത്തില്‍ ദഹന സംബന്ധമായ പല ബുദ്ധിമുട്ടുകള്‍ക്കും കാരണമാകുന്നുണ്ട്. അസിഡിറ്റി പ്രശ്നം വര്‍ദ്ധിപ്പിക്കാനും ഇത് ഇല്ലാത്തവര്‍ക്ക് വരാനും സാധ്യത കൂടുതലാണ്. നെഞ്ചെരിച്ചില്‍ വയര്‍ ചീര്‍ത്തരിക്കല്‍ എന്നിങ്ങനെ പല ബുദ്ധിമുട്ടുകളും നിങ്ങളെ വിട്ടുമാറാതെ പിന്തുടരാന്‍ നാരങ്ങ ഇങ്ങനെ ഉപയോഗിക്കുന്നത് കാരണമാകും.

ഇത് കൂടാതെ, നിങ്ങളുടെ ചര്‍മ്മത്തിന്റെ ആരോഗ്യം നശിപ്പിക്കുന്നതിനും നാരങ്ങ കാരണമാകും. പ്രത്യേകിച്ച് ചര്‍മ്മം വരണ്ട് പോകുന്നതിലേയ്ക്കും ചര്‍മ്മത്തില്‍ ചുളിവുകളും ചൊറിച്ചില്‍ വരാനും ഇത് കാരണമാണ്. അതിനാല്‍, വരണ്ട് ചര്‍മ്മം ഉള്ളവര്‍ ഒരിക്കലും നാരങ്ങ വെറും വയറ്റില്‍ കഴിക്കരുത്. അമിതമായി കഴിക്കുന്നത് ശരീരത്തിലെ പി എച്ച് ലെവലിനെ കാര്യമായി ബാധിക്കന്‍ കാരണമാകും. ചര്‍മ്മം വരണ്ട് പോകുന്നത് ചര്‍മ്മരോഗങ്ങള്‍ വര്‍ദ്ധിപ്പിക്കാനും താരന്‍ പോലെയുള്ള പ്രശ്നങ്ങള്‍ വര്‍ദ്ധിപ്പിക്കാനും കാരണമാണ്.

 

shortlink

Related Articles

Post Your Comments

Related Articles


Back to top button