Latest NewsNewsTechnology

ആദിത്യ എൽ 1: അവസാന ഘട്ട മുന്നൊരുക്കങ്ങൾക്ക് തുടക്കം, വിക്ഷേപണത്തിന് ഇനി വിരലിലെണ്ണാവുന്ന ദിനങ്ങൾ

2024 ഓടെ മാത്രമാണ് പേടകം ലക്ഷ്യ സ്ഥാനത്ത് എത്തിച്ചേരുകയുള്ളൂ

ഇന്ത്യയുടെ ആദ്യ സൂര്യ ദൗത്യമായ ആദിത്യ എൽ 1-ന്റെ വിക്ഷേപണത്തിനായുള്ള അവസാന ഘട്ട മുന്നൊരുക്കങ്ങൾക്ക് തുടക്കമായി. നിലവിൽ, പേടകം റോക്കറ്റിൽ സ്ഥാപിക്കുന്നത് ഉൾപ്പെടെയുള്ള ജോലികൾ പൂർത്തിയാക്കിയിട്ടുണ്ട്. ശ്രീഹരിക്കോട്ടയിലെ സതീഷ് ധവാൻ സ്പേസ് സെന്ററിലെ രണ്ടാം വിക്ഷേപണത്തറയിൽ റോക്കറ്റിനെ എത്തിച്ചിട്ടുണ്ട്. സെപ്തംബർ 2-ന് രാവിലെ 11:50-നാണ് ആദിത്യ എൽ 1 സൂര്യനെ ലക്ഷ്യമാക്കി കുതിച്ചുയരുക. 5 വർഷവും 2 മാസവും നീണ്ടുനിൽക്കുന്ന സ്പേസ് ഒബ്സർവേറ്ററി ദൗത്യം വിജയിച്ചാൽ, സൂര്യപര്യവേക്ഷണം നടത്തുന്ന നാലാമത്തെ രാജ്യമായി ഇന്ത്യ മാറും.

നാല് മാസം അഥവാ 125 ദിവസങ്ങൾ എടുത്താണ് ആദിത്യ എൽ 1 ഭൂനിരപ്പിൽ നിന്ന് 15 ലക്ഷം കിലോമീറ്റർ അകലെയുള്ള ലഗ്രാജിയൻ പോയിന്റായ എൽ1-ലേക്ക് എത്തിച്ചേരുകയുള്ളൂ. ഈ പോയിന്റിൽ നിന്നും തടസങ്ങൾ ഇല്ലാതെ മുഴുവൻ സമയവും സൂര്യനെ നിരീക്ഷിക്കാൻ സാധിക്കുമെന്നാണ് പ്രത്യേകത. അതേസമയം, 2024 ഓടെ മാത്രമാണ് പേടകം ലക്ഷ്യ സ്ഥാനത്ത് എത്തിച്ചേരുകയുള്ളൂ. സൂര്യനിൽ നിന്നും എത്തുന്ന വികിരണങ്ങളെ കുറിച്ചുള്ള പഠനമാണ് ആദിത്യ ലക്ഷ്യം വയ്ക്കുന്നത്. ഏകദേശം 378 കോടി രൂപ രൂപയാണ് ഈ ദൗത്യത്തിനായി ചെലവഴിക്കുന്നത്.

Also Read: കാത്തിരിപ്പുകൾക്ക് വിട! ശിവമോഗ വിമാനത്താവളത്തിൽ നിന്നുള്ള ആദ്യ വിമാനം നാളെ പറന്നുയരും

shortlink

Related Articles

Post Your Comments

Related Articles


Back to top button