കേരളത്തിൽ വീണ്ടും താപനില കുതിച്ചുയരുന്നു. കാലവർഷം ദുർബലമായി തുടർന്ന സാഹചര്യത്തിലാണ് താപനില ക്രമാതീതമായി ഉയർന്നത്. സംസ്ഥാനത്ത് ഇന്ന് 6 ജില്ലകളിലാണ് ഉയർന്ന താപനില മുന്നറിയിപ്പ് നൽകിയിരിക്കുന്നത്. കേന്ദ്ര കാലാവസ്ഥാ നിരീക്ഷണ കേന്ദ്രത്തിന്റെ മുന്നറിയിപ്പ് പ്രകാരം, സാധാരണ താപനിലയിൽ നിന്നും 2 ഡിഗ്രി സെൽഷ്യസ് മുതൽ 5 ഡിഗ്രി സെൽഷ്യസ് വരെയാണ് ചൂട് ഉയരുക. കൊല്ലം, കോട്ടയം, ആലപ്പുഴ, കണ്ണൂർ, പത്തനംതിട്ട, തിരുവനന്തപുരം എന്നീ 6 ജില്ലകൾക്കാണ് ഇന്ന് ജാഗ്രതാ നിർദ്ദേശം നൽകിയിരിക്കുന്നത്.
കൊല്ലം ജില്ലയിൽ ഉയർന്ന താപനില 36 ഡിഗ്രി സെൽഷ്യസ് വരെയും, കോട്ടയം ജില്ലയിൽ 35 ഡിഗ്രി സെൽഷ്യസ് വരെയും, ആലപ്പുഴ, കണ്ണൂർ, പത്തനംതിട്ട ജില്ലകളിൽ 34 ഡിഗ്രി സെൽഷ്യസ് വരെയും, തിരുവനന്തപുരം ജില്ലയിൽ 33 ഡിഗ്രി സെൽഷ്യസ് വരെയുമാണ് താപനില ഉയരുക. നിലവിലെ സ്ഥിതി തുടരുകയാണെങ്കിൽ, വരും ദിവസങ്ങളിലും സംസ്ഥാനത്ത് കനത്ത ചൂട് അനുഭവപ്പെടാനുള്ള സാധ്യതയുണ്ട്. അതിനാൽ, പൊതുജനങ്ങൾ പകൽ 11:00 മണി മുതൽ വൈകിട്ട് 3:00 മണി വരെയുള്ള സമയത്ത് ഏറെനേരം വെയിൽ കൊള്ളുന്നത് പരമാവധി ഒഴിവാക്കേണ്ടതാണ്.
Also Read: ശബരിമലയിൽ വൻ ഭക്തജന തിരക്ക്, ഇന്ന് തിരുവോണ സദ്യ നടക്കും
Post Your Comments