ബെംഗളൂരു: ചന്ദ്രനിലെ കൂറ്റന്‍ ഗര്‍ത്തം കാരണം പ്രഗ്യാന്‍ റോവറിന്റെ റൂട്ട് മാറ്റാനൊരുങ്ങി
ഇസ്രോ. റോവറിന് സുരക്ഷ ഉറപ്പാക്കാന്‍ പുതിയ റൂട്ട് ചാര്‍ട്ട് ചെയ്യാനാണ് തീരുമാനം. 2023 ഓഗസ്റ്റ് 27 ന് ഉപരിതലത്തില്‍ 4 മീറ്റര്‍ വ്യാസമുള്ള ഗര്‍ത്തം പ്രഗ്യാന്‍ റോവര്‍ കണ്ടെത്തിയതായി ഇസ്രോ റിപ്പോര്‍ട്ട് ചെയ്തിരുന്നു. റോവറിന്റെ ലൊക്കേഷനില്‍ നിന്ന് മൂന്ന് മീറ്റര്‍ മാത്രം മുന്നിലാണ് അപ്രതീക്ഷിതമായ തടസ്സം കണ്ടെത്തിയത്. ഇതിനെത്തുടര്‍ന്നാണ് റൂട്ടില്‍ മാറ്റം വരുത്താനുള്ള തീരുമാനമെടുത്തത്.
Read Also: കോളേജ് വിദ്യാര്‍ഥിനികളെ കൊണ്ട് സര്‍ക്കാര്‍ ബസ് തള്ളിയിച്ച സംഭവം: ജീവനക്കാര്‍ക്കെതിരെ നടപടി
ഒരു മൈക്രോവേവ് ഓവനോളം വലിപ്പമുള്ള റോവര്‍, ചന്ദ്രോപരിതലത്തില്‍ 500 മീറ്റര്‍ (1,640 അടി) വരെ സഞ്ചരിക്കും വിധം രൂപകല്‍പ്പന ചെയ്തിട്ടുള്ളതാണ്. ചന്ദ്രന്റെ ഭൂമിശാസ്ത്രം, ധാതുശാസ്ത്രം, അന്തരീക്ഷം എന്നിവ പഠിക്കാന്‍ റോവര്‍ പരീക്ഷണങ്ങള്‍ നടത്തും. ഇന്ത്യയുടെ മൂന്നാമത്തെ ചാന്ദ്രദൗത്യമാണ് ചന്ദ്രയാന്‍-3. ആദ്യ ദൗത്യം, ചന്ദ്രയാന്‍-1, 2008-ല്‍ വിക്ഷേപിക്കുകയും രണ്ട് വര്‍ഷത്തോളം പ്രവര്‍ത്തിക്കുകയും ചെയ്തു. 2019 ല്‍ ചന്ദ്രയാന്‍ -2 വിക്ഷേപിച്ചെങ്കിലും ചന്ദ്രനില്‍ ഇറങ്ങുന്നുന്നതില്‍ പരാജയപ്പെട്ടു. ചന്ദ്രയാന്‍-3 ന്റെ വിജയകരമായ ലാന്‍ഡിംഗിലൂടെ, അമേരിക്ക, സോവിയറ്റ് യൂണിയന്‍, ചൈന എന്നിവയ്ക്ക് ശേഷം ചന്ദ്രനില്‍ സോഫ്റ്റ് ലാന്‍ഡ് ചെയ്യുന്ന നാലാമത്തെ രാജ്യമായി ഇന്ത്യയെ മാറ്റി.
Post Your Comments