KeralaLatest NewsNews

കള്ളപ്പണക്കേസ്: ബുധനാഴ്ച്ച ചോദ്യം ചെയ്യലിന് ഹാജരാകില്ലെന്ന് വ്യക്തമാക്കി ഇഡിയ്ക്ക് കത്ത് നൽകി കെ സുധാകരൻ

തിരുവനന്തപുരം: പുരാവസ്തു തട്ടിപ്പ് കള്ളപ്പണ കേസിൽ കെപിസിസി പ്രസിഡന്റ് കെ സുധാകരൻ ബുധനാഴ്ച്ച എൻഫോഴ്‌സ്‌മെന്റ് ചോദ്യം ചെയ്യലിന് ഹാജരാകില്ല. പുതുപ്പള്ളി തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട ചുമതലകളുള്ളതിനാൽ മറ്റൊരു ദിവസം അനുവദിക്കണമെന്നാവശ്യപ്പെട്ട് എൻഫോഴ്‌സ്‌മെന്റിന് അദ്ദേഹം കത്ത് നൽകിയിട്ടുണ്ട്. കഴിഞ്ഞ വെള്ളിയാഴ്ച്ച മണിക്കൂറുകളോളം കെ സുധാകരനെ എൻഫോഴ്‌സ്‌മെന്റ് ചോദ്യം ചെയ്തിരുന്നു.

Read Also: തിരുവോണ ദിനത്തിൽ ആശുപത്രികളിൽ ജോലി ചെയ്യുന്ന ആരോഗ്യ പ്രവർത്തകരെ സന്ദർശിച്ച് വീണാ ജോർജ്

സെപ്തംബർ 5 ന് ശേഷം എപ്പോൾ വേണമെങ്കിലും ഹാജരാകാമെന്നാണ് സുധാകരൻ ഇഡിയെ അറിയിച്ചിട്ടുള്ളത്. 2018ൽ മോൻസൺ മാവുങ്കലിന്റെ കലൂരിലെ വീട്ടിൽ വെച്ച് കെ സുധാകരൻ 10 ലക്ഷം രൂപ കൈപ്പറ്റിയെന്ന് മോൻസന്റെ മുൻ ജീവനക്കാരൻ ജിൻസൺ മൊഴി നൽകിയിരുന്നു. തുടർന്നാണ് സുധാകരനെ ചോദ്യം ചെയ്യാൻ ഇഡി തീരുമാനിച്ചത്.

Read Also: സ്ത്രീകളുടെ ജീവിതം മെച്ചപ്പെടുത്തും: പാചകവാതക വില കുറച്ചത് കുടുംബങ്ങൾക്ക് സന്തോഷം പകരുമെന്ന് പ്രധാനമന്ത്രി

shortlink

Related Articles

Post Your Comments

Related Articles


Back to top button