Latest NewsNewsInternational

ഇമ്രാന്‍ ഖാന്‍ വീണ്ടും അറസ്റ്റില്‍

ഇസ്ലാമാബാദ്: തോഷഖാന അഴിമതിക്കേസില്‍ ഇമ്രാന്‍ ഖാന്റെ മൂന്ന് വര്‍ഷത്തെ ശിക്ഷ ഇസ്ലാമാബാദ് ഹൈക്കോടതി സസ്‌പെന്‍ഡ് ചെയ്യുകയും ജയില്‍ മോചിതനാവുകയും ചെയ്തിരുന്നു. ഈ കേസില്‍ ഇസ്ലാമാബാദ് ഹൈക്കോടതി ജാമ്യത്തില്‍ വിട്ട് മണിക്കൂറുകള്‍ക്ക് ശേഷം ചൊവ്വാഴ്ചയാണ് മുന്‍ പാകിസ്ഥാന്‍ പ്രധാനമന്ത്രി ഇമ്രാന്‍ ഖാനെ അറസ്റ്റ് ചെയ്തത്.

Read Also: സ്ത്രീകളുടെ ജീവിതം മെച്ചപ്പെടുത്തും: പാചകവാതക വില കുറച്ചത് കുടുംബങ്ങൾക്ക് സന്തോഷം പകരുമെന്ന് പ്രധാനമന്ത്രി

ജുഡീഷ്യല്‍ കസ്റ്റഡിയില്‍ തുടരുന്ന ഇമ്രാനെ ഓഗസ്റ്റ് 30 ബുധനാഴ്ച കോടതിയില്‍ ഹാജരാക്കും. ഒഫീഷ്യല്‍ സീക്രട്ട് ആക്ട് പ്രകാരം സൈഫര്‍ കേസില്‍ അറസ്റ്റ് ചെയ്യപ്പെട്ടു. ഇമ്രാന്‍ ഖാന്‍ പാകിസ്ഥാനില്‍ അധികാരത്തിലിരിക്കുമ്പോള്‍ രഹസ്യ നയതന്ത്ര കേബിള്‍ (സൈഫര്‍) രാഷ്ട്രീയ ആവശ്യങ്ങള്‍ക്കായി ദുരുപയോഗം ചെയ്തെന്നാണ് ആരോപണം.
70 കാരനായ പാകിസ്ഥാന്‍ തെഹ്രീകെ ഇന്‍സാഫ് (പിടിഐ) ചെയര്‍മാനായ ഇമ്രാന്‍ ഖാനെ ഇസ്ലാമാബാദിലെ വിചാരണ കോടതി ഓഗസ്റ്റ് 5 നാണ് മൂന്ന് വര്‍ഷത്തെ തടവിന് ശിക്ഷിച്ചത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button