തിരുവനന്തപുരം: അച്ചു ഉമ്മന് പിന്തുണയുമായി ഭർത്താവ് ലീജോ ഫിലിപ്. സൈബർ ആക്രമണത്തിനെതിരെ അച്ചുവിന് പൂർണ്ണ പിന്തുണ നൽകി കൂടെയുണ്ടാകുമെന്ന് ലീജോ പറഞ്ഞു. ഫേസ്ബുക്കിൽ പങ്കുവെച്ച കുറിപ്പിലൂടെയായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം.
കണ്ടന്റ് ക്രിയേറ്റർ എന്ന നിലയിലുള്ള തന്റെ ഭാര്യ അച്ചു ഉമ്മന്റെ യാത്രയിൽ താൻ പൂർണ ഹൃദയത്തോടെ ഒപ്പം നിൽക്കുന്നു. ആദ്യം മുതലേ അചഞ്ചലമായ അഭിമാനത്തോടും ആദരവോടും കൂടെ താൻ അവർക്കു പരിപൂർണ പിന്തുണ നൽകുന്നുണ്ട്. അർപ്പണബോധത്തിന്റെയും സർഗാത്മകതയുടെയും തെളിവാണ് അച്ചുവിന്റെ നേട്ടങ്ങളെല്ലാം. അവൾ നേരിടുന്ന എല്ലാ ആരോപണങ്ങളും നീതിരഹിതവും അസത്യവുമാണ്. ആത്മാർഥമായ പരിശ്രമത്തിന്റെയും ധാർമ്മിക നിലപാടിന്റെയും ഫലമാണ് അച്ചുവിന്റെ വിജയം. കണ്ടന്റ് ക്രിയേറ്റർ എന്ന നിലയിലുള്ള സ്വപ്നങ്ങളിലേക്കുള്ള യാത്രയിൽ താനും എന്റെ കുട്ടികളും ഏറ്റവും അഭിമാനത്തോടെ അവൾക്കൊപ്പമുണ്ടായിരുന്നു. അത് ഇനിയും തുടരുമെന്നും ലീജോ കൂട്ടിച്ചേർത്തു.
Read Also: സർവ്വീസ് ബുക്ക് ഒളിപ്പിച്ച കേസ്: വിരമിച്ചവർ ഉൾപ്പെടെ അഞ്ച് ഉദ്യോഗസ്ഥരെ ശിക്ഷിച്ച് വിവരാവകാശ കമ്മീഷൻ
Post Your Comments