Latest NewsKeralaNews

പ്രതിസന്ധികൾക്കിടയിലും മികച്ച രീതിയിൽ ധനവകുപ്പ് കാര്യങ്ങൾ കൈകാര്യം ചെയ്യുന്നു: പി രാജീവ്

കൊച്ചി: ധനവകുപ്പിനെ പ്രശംസിച്ച് വ്യവസായ മന്ത്രി പി രാജീവ്. പ്രതിസന്ധികൾക്കിടയിലും മികച്ച രീതിയിൽ ധനവകുപ്പ് കാര്യങ്ങൾ കൈകാര്യം ചെയ്യുന്നുവെന്ന് അദ്ദേഹം പറഞ്ഞു. ജനങ്ങൾക്ക് സന്തോഷകരമായ ഓണമാണ് ഇത്തവണത്തേത്. ജനങ്ങൾക്ക് സന്തോഷം വേണ്ട എന്ന് കരുതുന്നവർക്കാണ് ഇത് സങ്കടകരമായ ഓണമെന്നും അദ്ദേഹം പറഞ്ഞു. കളമശ്ശേരിയിൽ കാർഷികോത്സവത്തിന്റെ സമാപനത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.

Read Also: ഓണക്കോടിയുമായി അച്ഛനും അമ്മയും മകളെ കാണാനെത്തി, മണിക്കൂറുകൾക്കുള്ളിൽ രേഷ്മ ആത്മഹത്യ ചെയ്തു

അതേസമയം, ഓണത്തിനോടനുബന്ധിച്ച് ക്ഷേമ സ്ഥാപനങ്ങളിലെ താമസക്കാർക്ക് നൽകുന്ന ഓണക്കിറ്റ് വിതരണം 50 ശതമാനം പൂർത്തീകരിച്ചതായി ഭക്ഷ്യ വകുപ്പ് മന്ത്രി ജി ആർ അനിൽ അറിയിച്ചിരുന്നു. സംസ്ഥാനത്തെ ക്ഷേമ സ്ഥാപനങ്ങളിൽ താമസിക്കുന്ന അന്തേവാസികൾക്ക് നാല് പേർക്ക് ഒരു കിറ്റ് എന്ന നിലയ്ക്കാണ് വിതരണം ചെയ്യുന്നത്. സംസ്ഥാനത്തെ 136 ആദിവാസി ഊരുകളിൽ 50 ഊരുകളിൽ കിറ്റ് വിതരണം പൂർത്തിയാക്കി. ബാക്കിയുള്ളവ നാളെ പൂർത്തിയാക്കും. സംസ്ഥാനത്തെ എ.എ.വൈ (മഞ്ഞ) റേഷൻ കാർഡ് ഉടമകൾക്കുള്ള  ഓണക്കിറ്റുകളുടെ വിതരണം എല്ലാ ജില്ലകളിലും പുരോഗമിക്കുകയാണ് ശനിയാഴ്ച 7.45 വരെ 62,018 എ.എ.വൈ കാർഡ് ഉടമകൾ കിറ്റ് കൈപ്പറ്റിയെന്നും അദ്ദേഹം അറിയിച്ചിരുന്നു.

Read Also: ജി20 ഉച്ചകോടി നടക്കാനിരിക്കെ ഡൽഹി മെട്രോ സ്റ്റേഷനുകളിൽ ഖാലിസ്ഥാൻ അനുകൂല മുദ്രാവാക്യങ്ങൾ; ഗുരുതര സുരക്ഷാ വീഴ്ച

shortlink

Related Articles

Post Your Comments

Related Articles


Back to top button