Latest NewsNewsTechnology

സാമൂഹ്യ സുരക്ഷ പദ്ധതികളിൽ അംഗമാകാൻ ഇനി ആധാർ മാത്രം മതി, പുതിയ അറിയിപ്പുമായി സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ

വിവിധ സാമൂഹ്യ സുരക്ഷ പദ്ധതികളിൽ ചേരാനുള്ള പ്രക്രിയ ലളിതമാക്കുന്നതിന്റെ ഭാഗമായാണ് പുതിയ നീക്കം.

സാമൂഹ്യ സുരക്ഷ പദ്ധതികളിൽ അംഗമാകാൻ ആഗ്രഹിക്കുന്നവർക്ക് പുതിയ അറിയിപ്പുമായി എത്തിയിരിക്കുകയാണ് രാജ്യത്തെ പ്രമുഖ പൊതുമേഖലാ ബാങ്കായ സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ. സാമൂഹ്യ സുരക്ഷ പദ്ധതികളിൽ ആധാർ കാർഡ് മാത്രം ഉപയോഗിച്ച് അംഗത്വം നേടാനുള്ള അവസരമാണ് എസ്ബിഐ ഒരുക്കുന്നത്. വിവിധ സാമൂഹ്യ സുരക്ഷ പദ്ധതികളിൽ ചേരാനുള്ള പ്രക്രിയ ലളിതമാക്കുന്നതിന്റെ ഭാഗമായാണ് പുതിയ നീക്കം. ബാങ്കിന്റെ കസ്റ്റമർ സർവീസ് പോയിന്റുകളിൽ ഈ ഫീച്ചർ ലഭ്യമാണെന്ന് എസ്ബിഐ വ്യക്തമാക്കി.

പ്രധാനമന്ത്രി ജീവൻ ജ്യോതി ബീമ യോജന, പ്രധാനമന്ത്രി സുരക്ഷാ ബീമാ യോജന, അടൽ പെൻഷൻ യോജന തുടങ്ങിയ പദ്ധതികളിൽ എൻറോൾ ചെയ്യുന്നതിന് ഇനി മുതൽ ആധാർ കാർഡ് മാത്രം നൽകിയാൽ മതിയാകും. കൂടാതെ, ഇതിനായി പാസ്ബുക്ക് കൊണ്ടുവരേണ്ടതില്ലെന്നും എസ്ബിഐ വ്യക്തമാക്കി. സാമ്പത്തിക സുരക്ഷ ലഭ്യമാക്കുന്നതിനുള്ള തടസങ്ങൾ നീക്കി, സമൂഹത്തിലെ എല്ലാ വിഭാഗങ്ങളെയും ശാക്തീകരിക്കുക എന്ന ലക്ഷ്യത്തിലേക്ക് എത്തിച്ചേരാൻ പുതിയ ഫീച്ചറിലൂടെ സാധിക്കുമെന്നാണ് എസ്ബിഐയുടെ വിലയിരുത്തൽ.

Also Read: ഏറ്റവും സാധാരണമായ ചില ജലജന്യ രോഗങ്ങളും അവയ്ക്കെതിരായ പ്രതിരോധവും മനസിലാക്കാം

shortlink

Related Articles

Post Your Comments

Related Articles


Back to top button