രാജ്യത്തെ നോൺ-ബാങ്കിംഗ് ഫിനാൻഷ്യൽ കമ്പനികൾക്ക് (എൻബിഎഫ്സി) പുതിയ നിർദ്ദേശവുമായി റിസർവ് ബാങ്ക്. ബാങ്ക് ഇതര വായ്പകൾ സ്വീകരിക്കണമെന്നാണ് ആർബിഐ ഗവർണർ ശക്തികാന്ത ദാസ് ആവശ്യപ്പെട്ടിട്ടുള്ളത്. എൻബിഎഫ്സികളുടെയും, ഹൗസിംഗ് ഫിനാൻസ് കമ്പനികളുടെയും സിഇഒമാരുമായി നടത്തിയ ചർച്ചയിലാണ് ഇത് സംബന്ധിച്ച ആവശ്യം ആർബിഐ ഗവർണർ ഉന്നയിച്ചത്.
രാജ്യത്തെ എൻബിഎഫ്സികൾ ധനകാര്യ രംഗത്ത് ഊർജ്ജം പകരുന്നതിൽ പ്രധാന പങ്കുവഹിക്കുന്നുണ്ട്. നിലവിൽ, ബാങ്ക് വായ്പകളുടെ ഏറ്റവും വലിയ ഉപഭോക്താക്കളായി എൻബിഎഫ്സികൾ മാറിയിട്ടുണ്ട്. മറ്റു വ്യവസായങ്ങൾക്ക് നൽകിയതിനെക്കാൾ ഇരട്ടി വായ്പ ബാങ്കുകൾ കഴിഞ്ഞ സാമ്പത്തിക വർഷത്തിൽ ഇതര ധനകാര്യ സ്ഥാപനങ്ങൾക്ക് നൽകിയിട്ടുണ്ടെന്നാണ് കണക്കുകൾ വ്യക്തമാക്കുന്നത്. കൂടാതെ, ബാങ്കുകൾ എൻബിഎഫ്സികൾക്കൊപ്പം കോ-ലെൻഡിംഗും നടത്തുന്നുണ്ട്.
Also Read: എച്ച് വണ്‍ എന്‍ വണ്‍, ഈ രോഗലക്ഷണങ്ങള്‍ ശ്രദ്ധിക്കുക: കൂടുതല്‍ കരുതല്‍ വേണം
സിഇഒമാർ ഉൾപ്പെട്ട യോഗത്തിൽ റീട്ടെയിൽ വായ്പകളുമായി ബന്ധപ്പെട്ട റിസ്ക്കുകൾ, ഐടി സംവിധാനങ്ങളുടെ നവീകരണം, സൈബർ സുരക്ഷ, കരുതൽ നിരക്ക്, സമ്മർദ്ദ ആസ്തികൾ, ലിക്വിഡിറ്റി, ആസ്തി-ബാധ്യത മാനേജ്മെന്റ്, സുതാര്യമായ വായ്പ നിരക്കുകൾ തുടങ്ങിയവയും ചർച്ചാ വിഷയമായിട്ടുണ്ട്. കൂടാതെ, സുരക്ഷിതമല്ലാത്ത റീട്ടെയിൽ വായ്പകളിൽ ഗവർണർ ആശങ്ക രേഖപ്പെടുത്തി.
Post Your Comments