KeralaLatest NewsNews

വനിതകളുടെ പ്രശ്നങ്ങൾ പഠിക്കാൻ കേരള വനിത കമ്മീഷൻ, പബ്ലിക് ഹിയറിംഗ് നടത്തും

സെപ്റ്റംബർ 5 മുതലാണ് സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിൽ പബ്ലിക് ഹിയറിംഗ് നടക്കുക

സംസ്ഥാനത്തെ വനിതകളുടെ പ്രശ്നങ്ങൾ പഠിക്കുന്നതിനും പ്രശ്ന പരിഹാരത്തിനും പബ്ലിക് ഹിയറിംഗ് നടത്താനൊരുങ്ങി കേരള വനിത കമ്മീഷൻ. വിവിധ മേഖലകളിൽ പ്രവർത്തിക്കുന്ന സ്ത്രീകളുടെ പ്രശ്നങ്ങളാണ് മനസിലാക്കുക. റിപ്പോർട്ടുകൾ പ്രകാരം, അൺ എയ്ഡഡ് സ്കൂളിലെ അധ്യാപികമാർ, ഹോം നേഴ്സ്, വീട്ടുജോലിക്കാർ, ഹോം ഗാർഡ്സ്, കരാർ ജീവനക്കാർ, സീരിയൽ മേഖലയിൽ പ്രവർത്തിക്കുന്നവർ, മാധ്യമ പ്രവർത്തകർ, മത്സ്യ സംസ്കരണ യൂണിറ്റുകളിൽ പ്രവർത്തിക്കുന്നവർ, മത്സ്യ കച്ചവടം നടത്തുന്നവർ, ലോട്ടറി വിൽപ്പനക്കാർ, ഹോട്ടൽ ജീവനക്കാർ, ഒറ്റപ്പെട്ട സ്ത്രീകൾ തുടങ്ങിയവരുടെ പ്രശ്നങ്ങളാണ് പബ്ലിക് ഹിയറിംഗിൽ ഉൾപ്പെടുത്തിയിട്ടുള്ളത്. ആദ്യ ഘട്ടത്തിൽ ഈ വിഭാഗങ്ങളിൽ ഉൾപ്പെടുന്ന സ്ത്രീകളുടെ പ്രശ്നങ്ങൾ മനസിലാക്കുന്നതാണ്.

തൊഴിൽ മേഖലകളിൽ സ്ത്രീകൾ അനുഭവിക്കുന്ന പ്രശ്നങ്ങൾ എന്തൊക്കെയെന്ന് അറിയുക എന്ന ലക്ഷ്യത്തോടെയാണ് പബ്ലിക് ഹിയറിംഗ് സംഘടിപ്പിക്കുന്നത്. സെപ്റ്റംബർ 5 മുതലാണ് സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിൽ പബ്ലിക് ഹിയറിംഗ് നടക്കുക. ഓരോ വിഭാഗങ്ങൾക്കും പ്രത്യേക പബ്ലിക് ഹിയറിംഗ് തീയതി നിശ്ചയിച്ചിട്ടുണ്ട്. കൂടാതെ, പബ്ലിക് ഹിയറിംഗ് നടക്കുന്ന വേളയിൽ, അതത് മേഖലകളിലെ പ്രതിനിധികളെയും പങ്കെടുപ്പിക്കുന്നതാണ്. ‘ഓരോ മേഖലയിലെയും സ്ത്രീകൾ അനുഭവിക്കുന്ന പ്രശ്നങ്ങൾ പബ്ലിക് ഹിയറിംഗിലൂടെ മനസിലാക്കിയശേഷം, അതിനുള്ള പരിഹാര മാർഗ്ഗങ്ങൾ നിർദ്ദേശങ്ങളായി സർക്കാറിന് സമർപ്പിക്കുന്നതാണ്’, വനിത കമ്മീഷൻ അധ്യക്ഷ അഡ്വ. പി. സതീദേവി പറഞ്ഞു.

Also Read: സ്കൂൾ വിദ്യാര്‍ഥിനികളെ അപമാനിക്കാന്‍ ശ്രമിച്ചകേസ്: മാസങ്ങൾക്ക് ശേഷം പൊലീസില്‍ കീഴടങ്ങി യുവാക്കള്‍

shortlink

Related Articles

Post Your Comments

Related Articles


Back to top button