Latest NewsNewsInternational

പുതിയ കോവിഡ് വകഭേദങ്ങള്‍ വരുന്നു, BA.2.86 പുതിയ വകഭേദം കണ്ടെത്തി

ലണ്ടന്‍: കോവിഡിനെ പൂര്‍ണമായി ലോകത്ത് നിന്ന് ഉന്‍മൂലനം ചെയ്യാന്‍ സാധിക്കില്ലെന്ന് ലോകാരോഗ്യ സംഘടന നല്‍കിയിരുന്ന മുന്നറിയിപ്പ് ശരിവെക്കുന്ന രീതിയില്‍ കോവിഡ് വൈറസിന്റെ ഓരോ വകഭേദങ്ങള്‍ പുതുതായി ഉണ്ടായി വരുന്നു. ചിലരില്‍ കോവിഡ് മാരകമായേക്കാം. എന്നാല്‍ ചില ആളുകള്‍ കോവിഡ് കാര്യമായ ആരോഗ്യപ്രശ്‌നങ്ങള്‍ സൃഷ്ടിക്കുന്നില്ല. പിരോല എന്ന പേരിലറിയപ്പെടുന്ന BA.2.86 പുതിയ വകഭേദം കണ്ടെത്തിയതാണ് ഇപ്പോള്‍ ശാസ്ത്രജ്ഞരെയും ഡോക്ടര്‍മാരെയും ആശങ്കയിലാഴ്ത്തുന്നത്.

Read Also: യാത്രയ്ക്കിടെ ഉറക്കം തൂങ്ങി തോളില്‍ വീണ യാത്രക്കാരന് സഹയാത്രികൻ്റെ ക്രൂര മർദ്ദനം

കാരണം അതിന്റെ സ്‌പൈക്ക് പ്രോട്ടീനിലെ ഉയര്‍ന്ന മ്യൂട്ടേഷനുകള്‍, വൈറസ് ഉപരിതലത്തിലെ തന്മാത്ര അണ്‍ലോക്ക് ചെയ്യുന്നതിനും പ്രവേശിക്കുന്നതിനുമുള്ള ഒരു താക്കോല്‍ പോലെ പ്രവര്‍ത്തിക്കുന്നു. സ്‌പൈക്ക് പ്രോട്ടീനിലെ മാറ്റങ്ങള്‍ വൈറസിന്റെ സ്വഭാവം പോലും മാറ്റാം. എന്നാല്‍ ഇതിനെ കുറിച്ചൊന്നും നമ്മുടെ കൈയില്‍ കണക്കുകളില്ല. വീണ്ടും മാസ്‌ക് ധരിക്കേണ്ടി വരുമോ എന്നാണ് പലരും ആശങ്കപ്പെടുന്നത്.

2024 ന്റെ അവസാനത്തിന് യു.കെയില്‍ ഒരു പൊതുതെരഞ്ഞെടുപ്പ് നടക്കാനിരിക്കുകയാണ്. കാര്യങ്ങള്‍ മോശമായാണ് നീങ്ങുന്നതെങ്കില്‍ മാസ്‌ക് ധരിക്കുന്നതടക്കമുള്ള കോവിഡ് നിയന്ത്രണങ്ങള്‍ക്ക് ബ്രിട്ടന്‍ തുനിഞ്ഞേക്കും. BA.2.86 വ്യാപകശേഷി കൂടുതലുള്ള കോവിഡ് വകഭേദമാണ്. എത്ര ആളുകള്‍ക്ക് നിലവില്‍ വൈറസ് ബാധിച്ചിട്ടുണ്ട് എന്നതിനെ കുറിച്ച് കൃത്യമായ വിവരമില്ല.

 

shortlink

Related Articles

Post Your Comments

Related Articles


Back to top button