എല്ലാവരുടെയും വീടുകളിൽ കാണുന്ന ഒന്നാണ് കറ്റാര്‍വാഴ. വെറും ഒരു അലങ്കാര ചെടിയല്ല കറ്റാര്‍വാഴ. ആരോഗ്യത്തിനും സൗന്ദര്യത്തിനും ഉത്തമമായ കറ്റാർ വാഴയുടെ ഗുണങ്ങൾ അറിയാം
കറ്റാര്‍വാഴ ജെല്ലില്‍ അല്പം നാരങ്ങാനീര് കൂടി ചേര്‍ത്ത് മുഖത്ത് തേച്ചാല്‍ മുഖം തിളങ്ങും. ശരീരത്തിലുണ്ടാകുന്ന ചൊറിച്ചിലും അലര്‍ജിയും മാറ്റാന്‍ വളരെ നല്ലതാണ് കറ്റാര്‍വാഴ. മഞ്ഞു കാലങ്ങളിലുണ്ടാകുന്ന എല്ലാ ചര്‍മ്മ പ്രശ്നങ്ങള്‍ക്കു കറ്റാര്‍വാഴ ഒരു പരിഹാരം തന്നെയാണ്.
read also: ഇലക്ട്രിക് സ്കൂട്ടർ വാങ്ങാൻ പ്ലാനുണ്ടോ: ഇക്കാര്യം ശ്രദ്ധിക്കണേ
ബ്ലാക്ക്ഹെഡ്സ് പോലുള്ള പ്രശ്നങ്ങള്‍ക്ക് പരിഹാരം കാണാന്‍ കറ്റാര്‍ വാഴ നല്ലതാണ്. കറ്റാര്‍ വാഴയും നാരങ്ങ നീരും മിക്സ് ചെയ്ത് അതില്‍ അല്‍പ്പം പഞ്ചസാര ചേര്‍ത്ത് മുഖത്ത് സ്ക്രബ്ബ് ചെയ്യാം. ഇത് ബ്ലാക്ക്ഹെഡ്സിനെ ഇല്ലാതാക്കും. കറ്റാര്‍വാഴ ജ്യൂസ്, ഒലീവ് ഓയില്‍, തേന്‍ എന്നിവ മിക്സ് ചെയ്ത് തേച്ചു പിടിപ്പിച്ചാല്‍ നഖം പൊട്ടല്‍ മാറും.
വെളിച്ചെണ്ണ, തൈര്, കറ്റാര്‍വാഴ നീര് എന്നിവ മിക്സ് ചെയ്ത് പുരട്ടിയാല്‍ മുടി മിനുസമുള്ളതാകും. കറ്റാര്‍ വാഴ നീരും നാരങ്ങാ നീരും ചേര്‍ത്ത് തലയില്‍ തേച്ച് അല്‍പ്പ സമയം കഴിഞ്ഞു കഴുകി കളഞ്ഞാല്‍ താരന് നശിക്കും.
ദഹനപ്രശ്നങ്ങള്‍ക്ക് പരിഹാരമാണ് കറ്റാര്‍വാഴ. എന്നും രാവിലെ കറ്റാര്‍വാഴ ജ്യൂസ് കഴിക്കുന്നത് ശരീരത്തിലെ ടോക്സിനുകളെ പുറന്തള്ളാനും സന്ധിവേദനയും മറ്റു പ്രശ്നങ്ങളും പരിഹരിക്കാനും സഹായിക്കും. തുടര്‍ച്ചയായി മൂന്നു മാസം കറ്റാര്‍ വാഴയുടെ നീര് സേവിച്ചാല്‍ പ്രമേഹരോഗികളില്‍ രക്തത്തിലെ പഞ്ചസാരയുടെ അളവ് കുറയുമെന്നുള്ള പഠനങ്ങള്‍ പുറത്തു വന്നിട്ടുണ്ട്. കൂടാതെ, ആര്‍ത്തവ സമയത്തുണ്ടാകുന്ന വയറു വേദന ശമിക്കാന്‍ കറ്റാര്‍വാഴയുടെ ജെല്‍ അഞ്ചു മില്ലി മുതല്‍ 10 മില്ലി വരെ രണ്ടു നേരം കഴിക്കുന്നത് ഏറെ ഗുണം ചെയ്യും.
ഒരു രോഗത്തിനും സ്വയം ചികിത്സ നല്ലതല്ല. രോഗം നിർണ്ണയിക്കാൻ ഒരു ഡോക്ടറുടെ സഹായം തേടേണ്ടതാണ്.
Post Your Comments