Latest NewsIndiaNews

ജി20 ഉച്ചകോടി നടക്കാനിരിക്കെ ഡൽഹി മെട്രോ സ്റ്റേഷനുകളിൽ ഖാലിസ്ഥാൻ അനുകൂല മുദ്രാവാക്യങ്ങൾ; ഗുരുതര സുരക്ഷാ വീഴ്ച

ന്യൂഡൽഹി: അടുത്ത മാസം ദേശീയ തലസ്ഥാനത്ത് നടക്കാനിരിക്കുന്ന ജി20 ഉച്ചകോടിക്ക് മുന്നോടിയായി ഡൽഹി മെട്രോ സ്റ്റേഷനുകളിൽ ഗുരുതര സുരക്ഷാ വീഴ്ച. അഞ്ചിലധികം മെട്രോ സ്റ്റേഷനുകളിൽ ഖാലിസ്ഥാൻ അനുകൂല മുദ്രാവാക്യങ്ങൾ. നിരോധിത സിഖ് ഫോർ ജസ്റ്റിസിന്റെ (എസ്എഫ്ജെ) പ്രവർത്തകർ ഖാലിസ്ഥാൻ അനുകൂല ഗ്രാഫിറ്റി ഉപയോഗിച്ച് മെട്രോ സ്റ്റേഷനുകൾ വികൃതമാക്കിയതായി ഡൽഹി പോലീസ്.

ശിവാജി പാർക്ക്‌, മാദീപൂർ, ഉദ്യോഗ് നഗർ, പഞ്ചാബി ബാഗ്, മഹാരാജ്‌ സൂരജ്മാൽ സ്റ്റേഡിയം ഉൾപ്പെടെ അഞ്ചിലേറെ സ്റ്റേഷനുകളിലാണ് മുദ്രാവാക്യങ്ങൾ പ്രത്യക്ഷപ്പെട്ടത്. പിന്നാലെ പൊലീസ് പെയിന്റ് അടിച്ച് ചുവരെഴുത്തുകൾ മായ്ച്ചു. ഡൽഹി പൊലീസ് സ്‌പെഷ്യൽ സെൽ അന്വേഷണം തുടങ്ങി. ഗുരുതര സുരക്ഷാ വീഴ്ചയായി കണക്കാക്കിയാണ് അന്വേഷണം.

ഖാലിസ്ഥാൻ അനുകൂല മുദ്രാവാക്യങ്ങൾ എഴുതിയ ഡൽഹി മെട്രോ സ്റ്റേഷനുകളുടെ ദൃശ്യങ്ങൾ എസ്എഫ്‌ഐ പുറത്തുവിട്ടതായി പോലീസ് പറഞ്ഞു. ഡൽഹിയിലെ ശിവാജി പാർക്ക് മുതൽ പഞ്ചാബി ബാഗ് വരെയുള്ള ഒന്നിലധികം മെട്രോ സ്റ്റേഷനുകളിൽ ഖാലിസ്ഥാൻ അനുകൂല മുദ്രാവാക്യങ്ങളുമായി എസ്എഫ്ജെ പ്രവർത്തകർ ഉണ്ടായിരുന്നുവെന്നും ഡൽഹി പോലീസ് വ്യക്തമാക്കുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button