ആഗോള വിപണിയിൽ എണ്ണ വില വീണ്ടും കുതിച്ചുയർന്നു. മാസങ്ങൾക്ക് ശേഷമാണ് ക്രൂഡോയിൽ വിലയിൽ വർദ്ധനവ് രേഖപ്പെടുത്തുന്നത്. എണ്ണ ഉൽപ്പാദക രാജ്യങ്ങൾ ഉൽപ്പാദനവും, കയറ്റുമതിയും വെട്ടിക്കുറച്ചതോടെയാണ് വില വർദ്ധിച്ചത്. ഏറ്റവും പുതിയ കണക്കുകൾ അനുസരിച്ച്, ക്രൂഡോയിൽ ബാരലിന് 86 ഡോളർ വരെ ഉയർന്നിട്ടുണ്ട്. ബ്രെൻഡ് ക്രൂഡോയിലിന് 85.55 ഡോളറും, ഇന്റർമിഡിയറ്റ് ക്രൂഡോയിലിന് 82.05 ഡോളർ വരെയുമാണ് വില ഉയർന്നത്.
ഉൽപ്പാദക രാഷ്ട്രങ്ങളായ സൗദി അറേബ്യ, റഷ്യ എന്നിവിടങ്ങളിൽ നിന്നുള്ള കയറ്റുമതിയിൽ കുറവ് വന്നതാണ് വില വർദ്ധനയ്ക്ക് ഇടയാക്കിയത്. ഇതോടെ, ക്രൂഡോയിലിന് ഡിമാൻഡും വർദ്ധിച്ചിട്ടുണ്ട്. ഇതിനെ തുടർന്ന് ചൈനീസ് കമ്പനികൾ സ്റ്റോക്ക് എടുക്കുന്നത് വെട്ടിക്കുറച്ചിട്ടുണ്ട്. ഇത് സൗദിയിൽ നിന്ന് ഉൾപ്പെടെ എണ്ണ കയറ്റുമതിയിൽ കുറവ് വരാൻ ഇടയാക്കി. ചൈനയിലേക്കുള്ള സൗദിയുടെ എണ്ണ കയറ്റുമതിയിൽ ജൂണിനെ അപേക്ഷിച്ച് ജൂലൈയിൽ 31 ശതമാനത്തിന്റെ കുറവാണ് രേഖപ്പെടുത്തിയത്. റഷ്യ-ചൈന കരാർ നിലനിൽക്കുന്ന സാഹചര്യത്തിൽ കുറഞ്ഞ വിലയ്ക്ക് റഷ്യയിൽ നിന്നുള്ള എണ്ണ ഇറക്കുമതി ചൈന തുടരുകയാണ്.
Also Read: അമേരിക്കയിലെ ഫ്ലോറിഡയിൽ വെടിവെപ്പ്: അക്രമിയടക്കം നാലു പേർ മരിച്ചു
Post Your Comments