പ്രീമിയം റേഞ്ചിൽ ഉൽപ്പന്നങ്ങൾ പുറത്തിറക്കുന്ന ബ്രാൻഡാണ് ആപ്പിൾ. മികച്ച ഗുണനിലവാരമാണ് ആപ്പിൾ ബ്രാൻഡ് ഉൽപ്പന്നങ്ങളുടെ പ്രധാന പ്രത്യേകത. ഒരിക്കലെങ്കിലും ആപ്പിൾ ബ്രാൻഡ് സ്വന്തമായി വേണമെന്ന് മിക്ക ആളുകളും ആഗ്രഹിക്കാറുണ്ട്. അത്തരത്തിൽ ആഗ്രഹം പ്രകടിപ്പിക്കുന്നവരെ വലയിലാക്കാൻ നിരവധി തട്ടിപ്പുകാരാണ് ചുറ്റുമുള്ളത്. ആപ്പിളിന്റെ ലോഗോ പതിപ്പിച്ചാണ് പല വ്യാജ ഉൽപ്പന്നങ്ങളും വിപണി കീഴടക്കുന്നത്. ഒറ്റനോട്ടത്തിൽ കണ്ടാൽ ആപ്പിൾ ബ്രാൻഡ് ആണെന്ന് തോന്നിപ്പിക്കുമെങ്കിലും, അവ ഉപയോഗിച്ച് തുടങ്ങിയാൽ മാത്രമാണ് ഉപഭോക്താവ് കബളിപ്പിക്കപ്പെട്ടന്ന വിവരം അറിയാൻ സാധിക്കുകയുള്ളൂ.
മറ്റു ബ്രാൻഡുകളെ അപേക്ഷിച്ച്, ആപ്പിൾ ഉൽപ്പന്നങ്ങൾക്ക് താരതമ്യേന വില കൂടുതലാണ്. പലപ്പോഴും ‘വിലക്കുറവിൽ ആപ്പിൾ ഉപകരണങ്ങൾ’ എന്ന തലക്കെട്ടോകൂടിയാണ് ഉപഭോക്താക്കളെ കബളിപ്പിക്കുന്നത്. കുറഞ്ഞ വിലയ്ക്കുള്ള ആപ്പിൾ ഉൽപ്പന്നങ്ങൾ എന്ന പരസ്യങ്ങളിൽ ആകൃഷ്ടരാകാതിരിക്കാൻ പരമാവധി ശ്രദ്ധിക്കേണ്ടതാണ്. നിലവിൽ, വിപണിയിലെ വ്യാജ ആപ്പിൾ ഉൽപ്പന്നങ്ങൾ കണ്ടെത്താൻ ഗ്രിഫിൻ ഇന്റലക്ച്വൽ സർവീസ് ലിമിറ്റഡ് എന്ന സ്ഥാപനത്തിലെ ഉദ്യോഗസ്ഥരെ നിയോഗിച്ചിട്ടുണ്ട്. മുംബൈ കേന്ദ്രീകരിച്ച് പ്രവർത്തിക്കുന്ന സ്ഥാപനമാണ് ഗ്രിഫിൻ ഇന്റലക്ച്വൽ സർവീസ് ലിമിറ്റഡ്. ഈ സ്ഥാപനത്തിലെ ഉദ്യോഗസ്ഥരുടെ പരിശോധനയിൽ വ്യാജ ആപ്പിൾ ഉൽപ്പന്നങ്ങൾ വിപണിയിൽ നിന്നും കണ്ടെത്തിയാൽ, വിൽപ്പനക്കാർക്കെതിരെ പിഴയും കേസും ഉണ്ടാകുന്നതാണ്.
Post Your Comments