
നോക്കിയ ആരാധകർക്ക് വീണ്ടും സന്തോഷ വാർത്ത. ഇത്തവണ ഫ്ലിപ്പ് ഹാൻഡ്സെറ്റുകൾ ഇഷ്ടപ്പെടുന്നവർക്കായി പുതിയ മോഡലാണ് വിപണിയിൽ അവതരിപ്പിച്ചിരിക്കുന്നത്. റിപ്പോർട്ടുകൾ പ്രകാരം, ബജറ്റ് റേഞ്ചിൽ ഒതുങ്ങുന്ന നോക്കിയ 2660 ഫ്ലിപ്പ് ഫോണാണ് പുറത്തിറക്കിയത്. പ്രധാനമായും പോപ്പ് പിങ്ക്, ലഷ് ഗ്രീൻ എന്നീ കളർ ഓപ്ഷനുകളിൽ വാങ്ങാൻ കഴിയുന്ന ഈ ഹാൻഡ്സെറ്റിനെ കുറിച്ചുള്ള കൂടുതൽ സവിശേഷതകൾ അറിയാം.
നോക്കിയ 2660 ഫ്ലിപ്പിന് രണ്ട് ഡിസ്പ്ലേയാണ് ഉണ്ടാവുക. പ്രൈമറി സ്ക്രീൻ 2.8 ഇഞ്ചും, സെക്കൻഡറി സ്ക്രീൻ 1.77 ഇഞ്ചുമാണ്. ബ്ലൂടൂത്ത് 4.2 കണക്ടിവിറ്റിയുളള ഈ ഫോൺ 4ജി പിന്തുണയ്ക്കുന്നുണ്ട്. 1,450 എംഎഎച്ച് ബാറ്ററിയാണ് നൽകിയിരിക്കുന്നത്. കൂടാതെ, എച്ച്എസി ഫീച്ചർ ഉള്ളതിനാൽ, കേൾവിക്കുറവുള്ളവർക്ക് സഹായകമാണ്. പരമാവധി 5 കോൺടാക്ടുകൾ എമർജൻസി നമ്പറുകളായി സേവ് ചെയ്യാൻ സാധിക്കും. നോക്കിയ 2660 ഫ്ലിപ്പ് ഫോണുകളുടെ ഇന്ത്യൻ വിപണി വില 4,699 രൂപയാണ്. ഇ-കോമേഴ്സ് പ്ലാറ്റ്ഫോമായ ആമസോണിൽ നിന്നും, നോക്കിയയുടെ ഔദ്യോഗിക വെബ്സൈറ്റിൽ നിന്നും നോക്കിയ 2660 ഫ്ലിപ്പ് വാങ്ങാനാകും.
Also Read: നാലുവര്‍ഷത്തിനിടെ സമ്പാദിച്ചത് ഒന്നരക്കോടിയുടെ സ്വത്ത്: എസ്‌ഐയ്ക്കും ഭാര്യയ്ക്കുമെതിരെ കേസ്
Post Your Comments