KeralaLatest NewsNews

കേരളത്തിൽ നിന്നുള്ള ആദ്യ ഫാഷൻ ബി ടു ബി ആപ്പ് ‘ഫാവോ’ പ്രവർത്തനം ആരംഭിച്ചു

പ്രാരംഭഘട്ടം മുതല്‍ 100 ഓളം ബ്രാന്‍ഡുകള്‍ ഫാവോയുടെ ഭാഗമാകും

കൊച്ചി: വസ്ത്രനിർമാണ-വിൽപ്പന മേഖലയിൽ പുത്തൻ വ്യാപാരസാധ്യതകളുമായി ഫാവോ ആപ്പ് പ്രവർത്തനം തുടങ്ങി. എറണാകുളത്ത് നടന്ന പത്രസമ്മേളനത്തിൽ ഫാവോ വെഞ്ചേഴ്സ് എക്‌സിക്യൂട്ടീവ് ഡയറക്‌ടർമാരായ അഷ്വാക് നിക്കോട്ടിന്‍, അബ്ബാസ് അദ്ധറ, ഷെജു ടി, ഡയറക്ടർമാരായ റജിൻ ഗഫാർ, സജിത്ത് യു കെ, ഷെമീർ പി എ, ജനറൽ മാനേജർ നൗഫല്‍ അലി എന്നിവർ ചേർന്ന് ആപ്പ് പുറത്തിറക്കി.

വസ്ത്രനിര്‍മ്മാതാക്കളുടെയും വ്യാപാരികളുടെയും സംഘടനയായ സിഗ്മയിൽ നിന്നുണ്ടായ ആശയത്തിന്റെ അടിസ്ഥാനത്തിൽ ഫാഷന്‍, ടെക്‌സ്‌റ്റൈല്‍ മേഖലയ്ക്കായി പ്രത്യേകം തയ്യാറാക്കിയ ക്യൂറേറ്റഡ് ഫാഷൻ ബിസിനസ് ടു ബിസിനസ് ആപ്പാണ് ‘ഫാവോ’. കേരളത്തില്‍ അകത്തും പുറത്തും വസ്ത്രനിര്‍മാണ വ്യാപാര മേഖലയില്‍ പ്രവര്‍ത്തിക്കുന്ന 130 ഓഹരിയുടമകളടങ്ങുന്ന ഫാവോ വെൻഞ്ചേഴ്സാണ് ആപ്പിന് പിന്നില്‍.

read also: ആൾതാമസമില്ലാത്ത വീട്ടിൽ വിവസ്ത്രയാക്കി കെട്ടിയിട്ട ശേഷം പെണ്‍കുട്ടിയെ പീഡിപ്പിച്ചു: പ്രതി ജുനൈദ് കസ്റ്റഡിയില്‍

വസ്ത്രവ്യാപര രംഗത്ത് പ്രവര്‍ത്തിക്കുന്നവര്‍ക്ക് ഓണ്‍ലൈന്‍ ബിസിനസ് സാധ്യതകള്‍ ഉപയോഗപ്പെടുത്തി വ്യാപാരം വികസിപ്പിക്കാന്‍ കഴിയുന്ന തരത്തിലാണ് അപ്ലിക്കേഷന്‍ വികസിപ്പിച്ചിരിക്കുന്നത്. പ്രാരംഭഘട്ടം മുതല്‍ 100 ഓളം ബ്രാന്‍ഡുകള്‍ ഫാവോയുടെ ഭാഗമാകും. റീടെയിൽ ഉടമകൾക്ക് മാർക്കറ്റിലെ ഏറ്റവും പുതിയ ഉൽപ്പന്നങ്ങൾ പരിചയപ്പെടാനും വേഗത്തിൽ കടകളിലേക്ക് എത്തിക്കാനും ഫാവോ പ്രയോജനപ്പെടും. ഫാവോ വെഞ്ചേഴ്സ് ഡയറക്ടർമാരായ മാഹിൻ പി എ, ഹബിൽ കെ മീരാൻ, സഫാൻ സലീം, ഷെബീർ മുഹമ്മദ്‌ എന്നിവരും വാർത്താസമ്മേളനത്തിൽ പങ്കെടുത്തു.

shortlink

Post Your Comments


Back to top button