KeralaLatest NewsNews

മദ്യവിൽപ്പനശാല അടച്ചതിനു ശേഷം കച്ചവടം നടത്തി: കൺസ്യൂമർ ഫെഡ് ജീവനക്കാരൻ ഉൾപ്പെടെ മൂന്ന് പേരെ അറസ്റ്റ് ചെയ്തു

തൃശൂർ: മദ്യവിൽപ്പനശാല അടച്ചതിന് ശേഷം കച്ചവടം നടത്തിയ കൺസ്യൂമർഫെഡ് ജീവനക്കാരൻ ഉൾപ്പെടെ മൂന്ന് പേർ അറസ്റ്റിൽ. തൃശൂർ എക്‌സൈസ് റെയ്ഞ്ച് ഇൻസ്‌പെക്ടർ അബ്ദുൾ അഷ്‌റഫിന്റെ നേതൃത്വത്തിലുള്ള സംഘമാണ് ഇവരെ അറസ്റ്റ് ചെയ്തത്. കുന്നംകുളം ചെറുവത്തൂർ മെറീഷ്, ഒല്ലൂക്കര മഠത്തിൽപറമ്പിൽ ജയദേവ്, മുല്ലക്കര തോണിപ്പുരക്കൽ അഭിലാഷ് തുടങ്ങിയവരാണ് അറസ്റ്റിലായത്.

Read Also: ‘പിണറായി സർക്കാരിന്റെ ജനാധിപത്യ വിരുദ്ധ പ്രവൃത്തികൾക്കെതിരെ ഷാജൻ നടത്തിയ ഒറ്റയാൾ പോരാട്ടത്തിന്റെ വിജയം’: കൃഷ്ണ കുമാർ

ഇവരിൽ നിന്ന് 60 കുപ്പി മദ്യവും മദ്യം കടത്താൻ ഉപയോഗിച്ച സ്‌കൂട്ടറും പിടിച്ചെടുത്തു. പൂത്തോൾ കൺസ്യൂമർഫെഡ് മദ്യവിൽപ്പന ശാലയിലെ ജീവനക്കാരനാണ് ജയദേവ്. ഇയാൾ കുറെകാലമായി മദ്യവിൽപ്പനശാല അടച്ചതിന് ശേഷം മദ്യം വൻതോതിൽ പുറത്ത് കടത്തുന്നതായി എക്സൈസിന് വിവരം ലഭിച്ചിരുന്നു. തുടർന്ന് നടത്തിയ നിരീക്ഷണത്തിലാണ് പ്രതികൾ പിടിയിലായത്.

കമ്പനി എക്‌സിക്യൂട്ടീവുകളുടെ വേഷത്തിൽ സ്‌കൂട്ടറിനകത്തും മുന്നിലും പിന്നിലും ബാഗുകളിലുമായാണ് മദ്യക്കടത്തെന്ന് എക്സൈസ് അറിയിച്ചു.

Read Also: പരിപാടിക്കിടെ സുരക്ഷാ ഉദ്യോഗസ്ഥന്‍ കുഴഞ്ഞുവീണു; പ്രസംഗം നിര്‍ത്തി വൈദ്യസഹായം ഏര്‍പ്പെടുത്തി നല്‍കി പ്രധാനമന്ത്രി-വീഡിയോ

shortlink

Related Articles

Post Your Comments

Related Articles


Back to top button