ഇന്ത്യയുടെ ചാന്ദ്രദൗത്യമായ ചന്ദ്രയാൻ-3 ദക്ഷിണ ധ്രുവത്തിൽ സോഫ്റ്റ് ലാൻഡിംഗ് നടത്തി ചരിത്രം കുറിച്ചപ്പോൾ, യൂട്യൂബിൽ മറ്റൊരു റെക്കോർഡ് മുന്നേറ്റം നടത്തിയിരിക്കുകയാണ് ഐഎസ്ആർഒ. യൂട്യൂബിൽ തത്സമയ സ്ട്രീമിംഗിലൂടെയാണ് ഐഎസ്ആർഒ പുതിയ നേട്ടം കൈവരിച്ചിരിക്കുന്നത്. ബുധനാഴ്ച ഇന്ത്യൻ സമയം വൈകിട്ട് 6.04-നാണ് വിക്രം ലാൻഡർ ചന്ദ്രനിൽ സോഫ്റ്റ് ലാൻഡിംഗ് നടത്തിയത്. ഈ ദൗത്യം ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്ന് നിരവധി പേരാണ് കണ്ടത്.
ചന്ദ്രയാൻ 3-ന്റെ സോഫ്റ്റ് ലാൻഡിംഗ് യൂട്യൂബിന്റെ ചരിത്രത്തിൽ ഏറ്റവും കൂടുതൽ ആളുകൾ കണ്ട സ്ട്രീമിംഗായി മാറിയിരിക്കുകയാണ്. ഗ്ലോബൽ ഇൻഡക്സ് റിപ്പോർട്ട് അനുസരിച്ച്, 8.06 ദശലക്ഷം ആളുകളാണ് ചന്ദ്രയാൻ 3-ന്റെ സോഫ്റ്റ് ലാൻഡിംഗ് തൽസമയം കണ്ടത്. കൂടാതെ, യൂട്യൂബ് ട്രെൻഡിംഗിൽ ഒന്നാം സ്ഥാനത്തും ഈ വീഡിയോ തന്നെയാണ്. യൂട്യൂബിന്റെ കണക്ക് പ്രകാരം,76,017,412 ആളുകൾ സോഫ്റ്റ് ലാൻഡിംഗ് തൽസമയം കണ്ടിട്ടുണ്ട്. ഇതിനു മുൻപ് 2022 ലോകകപ്പ് ക്വർട്ടർ ഫൈനലിൽ ബ്രസീലും ദക്ഷിണ കൊറിയയും തമ്മിലുള്ള ഫുട്ബോളാണ് സ്ട്രീമിംഗിൽ ഒന്നാമത് എത്തിയിരുന്നത്.
Also Read: ഉച്ചയ്ക്ക് ‘ലക്ഷ്മിയും’സന്ധ്യക്ക് ‘ദുർഗ്ഗയുമായി’ അനുഗ്രഹം ചൊരിയുന്ന ദേവി സന്നിധി
Post Your Comments