കേരളം ഒന്നാകെ ഓണത്തിരക്കിലാണ്. ഓണത്തോടനുബന്ധിച്ച് വിവിധ ആവശ്യങ്ങൾക്കായി ബാങ്കുകളിൽ നേരിട്ട് എത്തി ഇടപാടുകൾ നടത്താൻ ആഗ്രഹിക്കുന്നവരും നിരവധിയാണ്. അത്തരത്തിൽ ഇടപാട് നടത്താൻ ആഗ്രഹിക്കുന്നവർ അവധി ദിനങ്ങൾ നിർബന്ധമായും അറിഞ്ഞിരിക്കേണ്ടതാണ്. സംസ്ഥാനത്ത് ഇന്ന് മുതൽ തുടർച്ചയായ നാല് ദിവസം ബാങ്കുകൾ അടഞ്ഞുകിടക്കും.
ഇന്ന് നാലാമത്തെ ശനിയാഴ്ചയും, നാളെ ഞായറാഴ്ചയും ആയതിനാൽ ബാങ്കുകൾ പ്രവർത്തിക്കില്ല. തിങ്കളാഴ്ച ഉത്രാടവും, ചൊവ്വാഴ്ച തിരുവോണവും പ്രമാണിച്ച് ബാങ്കുകൾ അടഞ്ഞുകിടക്കും. തുടർന്ന് ഓഗസ്റ്റ് 30 ബുധനാഴ്ച മാത്രമാണ് ബാങ്കുകൾ തുറന്നുപ്രവർത്തിക്കുകയുള്ളൂ.
ഓഗസ്റ്റ് 31-ന് നാലാം ഓണവും ശ്രീനാരായണഗുരു ജയന്തിയും ആയതിനാൽ അന്നും ബാങ്ക് അവധിയായിരിക്കും. ഈ ആഴ്ച ഇനി ഓഗസ്റ്റ് 30 ബുധൻ, സെപ്റ്റംബർ 1 വെള്ളി, സെപ്റ്റംബർ 2 ശനി എന്നീ ദിവസങ്ങളിൽ മാത്രമാണ് ബാങ്കുകൾ തുറക്കുകയുള്ളൂ.
Post Your Comments