അവധികളുടെ പെരുമഴ!! 27 മുതല്‍ 31 വരെ എല്ലാ സര്‍ക്കാര്‍ ഓഫീസുകള്‍ക്കും അവധി, മൂന്നു ദിവസം ബീവറേജസും പണിമുടക്കും

സെപ്റ്റംബര്‍ നാലിനാണ് ഓണാവധിക്ക് ശേഷം സ്‌കൂളുകളും കോളേജുകളും തുറക്കുക

തിരുവനന്തപുരം: ഓണം വന്നെത്തിക്കഴിഞ്ഞു. ഓണാഘോഷത്തിനായി തയ്യാറെടുക്കുകയാണ് ഓരോ മലയാളിയും. ഇപ്പോഴിത സോഷ്യൽ മീഡിയയിൽ അടക്കം ശ്രദ്ധ നേടുന്നത് അവധികളുടെ പെരുമഴയാകുന്ന ഓണക്കാലമാണ്.

ഓണാഘോഷങ്ങൾ എല്ലാം നടത്തി സ്‌കൂളുകളും കോളേജുകളും അടച്ചു കഴിഞ്ഞു. സെപ്റ്റംബര്‍ നാലിനാണ് ഓണാവധിക്ക് ശേഷം സ്‌കൂളുകളും കോളേജുകളും തുറക്കുക. 27 മുതല്‍ 31 വരെ എല്ലാ സര്‍ക്കാര്‍ ഓഫീസുകള്‍ക്കും അവധിയാണ്. ഈ ആഴ്ചയിൽ 30 ഒഴികെയുള്ള ദിനങ്ങളിൽ ബാങ്കും പണിമുടക്കും. അതായത് 26,27,28,29, 31 തീയതികളില്‍ ബാങ്കുകള്‍ പ്രവർത്തന രഹിതമാണ്.

read also: I.N.D.I.A..എന്ന വിശാല പ്രതിപക്ഷ കൂട്ടായ്മ സമയം കളയാതെ ഈ സ്കൂളിന് മുന്നിൽ ഒത്ത് ചേരു, വിമർശനവുമായി ഹരീഷ് പേരടി

29,31, സെപ്റ്റംബര്‍ ഒന്ന് എന്നിങ്ങനെ മൂന്ന് ദിനം ബീവറേജസും പണിമുടക്കും. 29,30,31 തീയതികളില്‍ റേഷൻ കടകള്‍ക്കും അവധിയാണ് . എന്നാല്‍ ഓഗസ്റ്റ് 27-ഞായറാഴ്ച റേഷൻകടകള്‍ക്ക് പ്രവൃത്തി ദിനമാണ്. ഇതിന് പകരമായി ഓഗസ്റ്റ് 30-ന് റേഷൻകടകള്‍ക്ക് അവധി നല്‍കിയിട്ടുണ്ട്.

Share
Leave a Comment