KeralaLatest News

സ്പീക്കർ ഒരുക്കിയ ഓണസദ്യ പകുതിപേർക്ക് വിളമ്പിയപ്പോൾ തീർന്നു, ഷംസീറിനു കിട്ടിയില്ല: ഗണപതിക്ക് വെക്കാത്തതിനാലെന്ന് ട്രോൾ

തിരുവനന്തപുരം: നിയമസഭാ ജീവനക്കാർക്കായി സ്പീക്കർ എ എൻ ഷംസീർ ഒരുക്കിയ ഓണസദ്യ പകുതിയോളം പേർക്ക് വിളമ്പിയപ്പോൾ തീർന്നു. സദ്യയുണ്ണാൻ എത്തിയ സ്പീക്കർക്കും പേഴ്സണൽ സ്റ്റാഫ് അംഗങ്ങൾക്കും ഭക്ഷണം ലഭിച്ചില്ല. 20 മിനിട്ടോളം കാത്തുനിന്ന സ്പീക്കറും സംഘവും ഒടുവിൽ പഴവും പായസവും മാത്രം കഴിച്ചു മടങ്ങി. അതേസമയം മിത്ത് വിവാദത്തിൽ കുടുങ്ങിയ ഷംസീറിനെ ട്രോളാനായി കാത്തുനിന്ന ട്രോളന്മാർക്ക് ഇത് ചാകരയായി. ഗണപതിക്ക് വെക്കാത്തതിനാൽ ആണ് ഷംസീറിന് സദ്യ കിട്ടാത്തതെന്നാണ് പലരുടെയും ട്രോൾ. ഏതൊരു കാര്യം തുടങ്ങുമ്പോഴും ഗണപതിക്ക് വെക്കും, എന്നാൽ അത് ചെയ്യാത്തതിനാലാണ് ഇങ്ങനെ സംഭവിച്ചത്, ഇപ്പോൾ മനസ്സിലായോ എന്നാണ് ഒരു പോസ്റ്റ്.

കഴിഞ്ഞ ദിവസമാണ് നിയമസഭയിലെ ജീവനക്കാർക്കായി സ്പീക്കർ ഓണസദ്യ ഒരുക്കിയത്. 1300 പേർക്ക് സദ്യ തയ്യാറാക്കാൻ ക്വട്ടേഷൻ നൽകിയിരുന്നു. എന്നാൽ 800 പേർക്ക് വിളമ്പിയപ്പോഴേക്കും തീർന്നുപോയി. ഓണസദ്യയ്ക്കായി ക്വട്ടേഷൻ സ്വീകരിച്ചപ്ോൾ ഏറ്റവും കുറഞ്ഞ തുക രേഖപ്പെടുത്തിയ കാട്ടാക്കട മുതിയാവിളയിലെ കേറ്ററിങ്ങ് ഏജൻസിക്കാൻ കരാർ നൽകിയിരുന്നത്.

നിയമസഭാ കോംപ്ലക്സിലെ 400 പേര്‍ക്ക് ഇരിക്കാവുന്ന ഹാളിലാണ് സദ്യ വിളമ്പിയത്. ആദ്യത്തെ പന്തിയില്‍ ഇരുന്നവർക്കെല്ലാം ഭക്ഷണം വിളമ്പിനായി. എന്നാൽ രണ്ടാമത്തെ പന്തി പിന്നിട്ടതോടെ ഭക്ഷണം തീർന്നു. രണ്ടാമത്തെ പന്തി പൂർത്തിയായപ്പോഴാണ് സ്പീക്കർ എത്തിയത്. ഇവർക്കായി ഇലയിട്ട് കസേര ക്രമീകരിച്ചെങ്കെങ്കിലും 20 മിനിട്ട് കാത്തിരുന്നിട്ടും സദ്യ എത്തിയല്ല. ഇതോടെയാണ് പായസവും പഴവും കഴിച്ച് സ്പീക്കറും സംഘവും മടങ്ങിയത്.

കഴിഞ്ഞ ദിവസം നിയമസഭാ ജീവനക്കാർക്കും വാച്ച് ആൻഡ് വാർഡിനുമായി സംഘടിപ്പിച്ച ഓണാഘോഷത്തിന്‍റെ ഭാഗമായാണ് സദ്യ ഒരുക്കിയത്. കഴിഞ്ഞ വർഷങ്ങളിൽ ജീവനക്കാർ പണം പിരിച്ചാണ് ഓണാഘോഷം നടത്തിയിരുന്നത്. ഇത്തവണ സ്പീക്കർ ഇടപെട്ട് സർക്കാർ ചെലവിൽ ഓണാഘോഷം സംഘടിപ്പിക്കുകയായിരുന്നു. ഓണസദ്യ തികയാതെ വന്നതിനെക്കുറിച്ച് പരിശോധിക്കാൻ സ്പീക്കർ നിർദേശം നൽകിയിട്ടുണ്ട്.

shortlink

Related Articles

Post Your Comments

Related Articles


Back to top button