KeralaLatest NewsNews

സെപ്റ്റംബര്‍ മാസവും സംസ്ഥാനത്ത് വൈദ്യുതിക്ക് സര്‍ ചാര്‍ജ് ഈടാക്കാന്‍ കെഎസ്ഇബി തീരുമാനം

തിരുവനന്തപുരം: സെപ്റ്റംബര്‍ മാസവും സംസ്ഥാനത്ത് വൈദ്യുതിക്ക് സര്‍ ചാര്‍ജ് ഈടാക്കാന്‍ കെഎസ്ഇബി തീരുമാനം. യൂണിറ്റിന് 19 പൈസയാണ് സര്‍ചാര്‍ജ് ഈടാക്കുക.കെഎസ്ഇബി നിശ്ചയിച്ച സര്‍ചാര്‍ജ് 10 പൈസയും റെഗുലേറ്ററി കമ്മീഷന്‍ നവംബര്‍ വരെ നിശ്ചയിച്ച ഒമ്പത് പൈസയും ചേര്‍ത്താണ് 19 പൈസ ഈടാക്കുന്നത്.

Read Also: ലോക അത്‌ലറ്റിക്‌സ് ചാമ്പ്യൻഷിപ്പ്: സീസണിലെ ഏറ്റവും മികച്ച പ്രകടനം, നീരജ് ചോപ്ര ഫൈനലിൽ

പുതിയ കേന്ദ്ര നിയമമനുസരിച്ച് യൂണിറ്റിന് 10 പൈസ വരെ സര്‍ചാര്‍ജ് ഈടാക്കാം.രണ്ടു മൂന്നു മാസമായി സംസ്ഥാനത്ത് സര്‍ചാര്‍ജ് ഈടാക്കി വരുന്നുണ്ട്. വൈദ്യുതി ബോര്‍ഡിന്റെ സര്‍ചാര്‍ജ് യൂണിറ്റിന് 10 പൈസയായി നിശ്ചയിച്ചുകൊണ്ട് വൈദ്യുതി ബോര്‍ഡ് ഉത്തരവ് പുറപ്പെടുവിച്ചു.

കേന്ദ്ര നിലയങ്ങളിലെ തകരാര്‍ മൂലം ബുധനാഴ്ച 300 മെഗാവാട്ടിന്റെ കുറവുവന്നത് പരിഹരിച്ചിട്ടുണ്ട്. എന്നാല്‍ റദ്ദാക്കിയ 465 മെഗാവാട്ടിന്റെ കരാറുകള്‍ അനുസരിച്ച് തുടര്‍ന്നും വൈദ്യുതി വാങ്ങാന്‍ റഗുലേറ്ററി കമ്മീഷന്‍ അനുമതി നല്‍കിയെങ്കിലും ഉല്‍പാദക കമ്പനികള്‍ വൈദ്യുതി നല്‍കാന്‍ തയാറായിട്ടില്ല.

shortlink

Related Articles

Post Your Comments

Related Articles


Back to top button