Latest NewsKeralaNews

ഫീസ് അടയ്ക്കാൻ വൈകിയതിന് ഏഴാം ക്ലാസുകാരനെ തറയിലിരുത്തി പരീക്ഷയെഴുതിച്ചു: പ്രിൻസിപ്പലിന് സസ്പെന്‍ഷന്‍ 

തിരുവനന്തപുരം: ഫീസ് അടയ്ക്കാൻ വൈകിയതിന് ഏഴാം ക്ലാസുകാരനെ തറയിലിരുത്തി പരീക്ഷയെഴുതിച്ച സംഭവത്തിൽ നടപടി. പ്രിൻസിപ്പലിനെ സസ്പെന്റ് ചെയ്തതായി സ്കൂള്‍ മാനേജ്മെന്റ് അറിയിച്ചു. സംഭവത്തിൽ അന്വേഷണം നടത്തുമെന്നും മാനേജ്മെന്റ് വ്യക്തമാക്കി. തിരുവനന്തപുരം ആൽത്തറ ജംഗഷനിലെ ശ്രീ വിദ്യാധിരാജ ഹൈസ്കൂളില്‍ കഴിഞ്ഞ ദിവസമാണ് സംഭവം.

സ്കൂൾ ഫീസ് അടയ്ക്കാൻ വൈകിയതിന് തിരുവനന്തപുരത്ത് ഏഴാം ക്ലാസുകാരനെ തറയിലിരുത്തി പരീക്ഷ എഴുതിക്കുകയായിരുന്നു. പരാതിപ്പെട്ടതോടെ പ്രിൻസിപ്പലിന് തെറ്റുപറ്റിപ്പോയെന്നാണ് മാനേജ്മെന്റ് പ്രതികരിച്ചത്.

ജനറൽ സയൻസ് പരീക്ഷ എഴുതുന്നതിനിടെ, എക്സാം ഹോളിലേക്ക് കടന്നുവന്ന പ്രിൻസിപ്പൽ ജയരാജ് ആർ സ്കൂൾ മാസ ഫീസ് അടയ്ക്കാത്ത കുട്ടികളോട് എഴുന്നേറ്റ് നിൽക്കാൻ പറയുകയും നിലത്ത് ഇരുത്തി പരീക്ഷ എഴുതിക്കുകയും ആയിരുന്നു. കുട്ടിയുടെ പിതാവ് കാര്യം അന്വേഷിക്കാൻ ഫോൺ വിളിച്ചപ്പോൾ നല്ല ഭംഗിയുള്ള തറയിലാണ് ഇരുത്തിയതെന്നായിരുന്നു പ്രിൻസിപ്പലിന്റെ മറുപടി.

കുടുംബം ഈ വിഷയം പുറത്ത് പറഞ്ഞതോടെ കുട്ടിയുടെ അച്ഛനെ വിളിച്ച് സ്കൂൾ അഡ്മിനിസ്ട്രേറ്റർ പ്രിൻസിപ്പലാണ് തെറ്റുചെയ്തെന്നും പ്രശ്നം ഒത്തുതീർക്കണമെന്നും ആവശ്യപ്പെട്ടു. എന്നാല്‍, പരസ്യമായി അപമാനിച്ചതിനാൽ ഇനി കുട്ടിയെ ഈ സ്കൂളിൽ പഠിപ്പിക്കുന്നില്ലെന്ന് കുട്ടിയുടെ പിതാവ് ഒരു പ്രമുഖ മാധ്യമത്തിന് നല്‍കിയ അഭിമുഖത്തില്‍ പറഞ്ഞു.

shortlink

Related Articles

Post Your Comments

Related Articles


Back to top button