കൊച്ചി: കെഎസ്ആര്‍ടിസി ജീവനക്കാര്‍ക്ക് എല്ലാ മാസവും പത്താം തിയതിക്കകം ശമ്പളം നല്‍കണമെന്ന് ഹൈക്കോടതി. കെഎസ്ആര്‍ടിസിക്ക് ആവശ്യമായ സഹായം നല്‍കണമെന്നും കോടതി സര്‍ക്കാരിനോട് ഉത്തരവിട്ടു. ജീവനക്കാര്‍ നല്‍കിയ ശമ്പള ഹര്‍ജികള്‍ ഹൈക്കോടതി തീര്‍പ്പാക്കി.
Read Also: ബഹിരാകാശ മേഖലയില്‍ ഇന്ത്യയുമായി പങ്കാളിയാകാന്‍ കഴിഞ്ഞതില്‍ യു.എസിന് അഭിമാനം: കമലാ ഹാരിസ്
‘സാധാരണക്കാരന് ഉപകാരപ്രദമായ പൊതു ഗതാഗത സൗകര്യമാണ് കെഎസ്ആര്‍ടിസി. സര്‍ക്കാര്‍ നിയന്ത്രണത്തില്‍ തന്നെയാണ് കെഎസ്ആര്‍ടിസി പ്രവര്‍ത്തിക്കുന്നത്. അതുകൊണ്ട് തന്നെ ശമ്പള വിതരണത്തിന് ധനസഹായം ആവശ്യപ്പെട്ടാല്‍ നല്‍കാതിരിക്കാന്‍ സര്‍ക്കാരിന് കഴിയില്ല’, കോടതി ചൂണ്ടിക്കാട്ടി.
അതേസമയം, കെഎസ്ആര്‍ടിസിയുടെ ബാധ്യത സര്‍ക്കാര്‍ ഏറ്റെടുക്കണമെന്ന ജീവനക്കാരുടെ ആവശ്യത്തില്‍ ഇടപെടാനാകില്ലെന്ന് കോടതി അറിയിച്ചു. കെഎസ്ആര്‍ടിസിയെ സര്‍ക്കാര്‍ വകുപ്പാക്കണമെന്ന ജീവനക്കാരുടെ ആവശ്യവും അംഗീകരിക്കാനാകില്ലെന്ന് ഹൈക്കോടതി വ്യക്തമാക്കി.
Post Your Comments