Latest NewsNewsLife Style

തൊണ്ടയിലെ കാൻസർ; തുടക്കത്തിൽ കാണുന്ന പ്രധാനപ്പെട്ട ലക്ഷണങ്ങൾ

2020-ൽ ഒരു കോടിയിലധികം ആളുകൾ കാൻസർ ബാധിച്ച് മരിച്ചതായാണ് ലോകാരോഗ്യ സംഘടന വ്യക്തമാക്കുന്നത്. ഈ കണക്കുകൾ പരിശോധിച്ചാൽ 6-ൽ1 മരണവും ക്യാൻസർ മൂലമാണ്. എന്നിരുന്നാലും, ക്യാൻസറിന്റെ മിക്ക കേസുകളിലും ഉദാസീനമായ ജീവിതശൈലിയും അനാരോഗ്യകരമായ ഭക്ഷണ ശീലങ്ങളും കാരണമാകുന്നു.

ക്യാൻസറിന്റെ ലക്ഷണങ്ങൾ പ്രാരംഭ ഘട്ടത്തിൽ കണ്ടെത്തിയാൽ അത് എളുപ്പത്തിൽ ചികിത്സിക്കാം. തൊണ്ടയിലെ കാൻസർ ഇന്ന് കൂടുതലായി കണ്ട് വരുന്നു. സിഗരറ്റ്, മദ്യം, പുകയില തുടങ്ങിയവയാണ് തൊണ്ടയിലെ കാൻസറിന് പ്രധാനമായും കാരണമാകുന്നത്.

തൊണ്ടയിലെ ക്യാൻസർ തുടക്കത്തിൽ തന്നെ തിരിച്ചറിയാൻ കഴിയും. ചെവിയിലെ വേദന, കഴുത്തിലെ വീക്കം അല്ലെങ്കിൽ വിഴുങ്ങാൻ ബുദ്ധിമുട്ട് തൊണ്ടയിലെ ക്യാൻസറിന്റെ പ്രധാനപ്പെട്ട ലക്ഷണങ്ങളാണ്. തൊണ്ടയിലെ ക്യാൻസറിന്റെ ലക്ഷണങ്ങൾ അറിയുന്നതിന് മുമ്പ്, തൊണ്ടയിലെ ക്യാൻസറിന്റെ തരം അറിയേണ്ടത് ആവശ്യമാണ്. മയോ ക്ലിനിക്കിന്റെ അഭിപ്രായത്തിൽ, തൊണ്ടയിൽ 6 തരം ക്യാൻസറുകൾ ഉണ്ടെന്ന് പറയുന്നു.

നാസോഫറിംഗൽ കാൻസർ – ഇത് മൂക്കിൽ നിന്ന് ആരംഭിച്ച് തൊണ്ടയിലെത്തും.

ഓറോഫറിംഗിയൽ കാൻസർ – ഇത് വായിൽ നിന്നാണ് ആരംഭിക്കുന്നത്. കാൻസർ ടോൺസിലുകൾ ഇതിന്റെ ഭാഗമാണ്.

ഹൈപ്പോഫറിംഗൽ കാൻസർ – ഇത് ആരംഭിക്കുന്നത് തൊണ്ടയുടെ താഴത്തെ ഭാഗത്ത് നിന്നാണ്.

ഗ്ലോട്ടിക് ക്യാൻസർ – ഇത് വോക്കൽ കോഡിൽ നിന്ന് ആരംഭിക്കുന്നു.

സുപ്രഗ്ലോട്ടിക് ക്യാൻസർ – ഇത് നാവിന്റെ അടിഭാഗം പോലുള്ള ശ്വാസനാളത്തിന്റെ മുകൾ ഭാഗത്ത് നിന്ന് ആരംഭിക്കുന്നു.

സബ്ഗ്ലോട്ടിക് ക്യാൻസർ – ഇത് ശ്വാസനാളത്തിന്റെ അടിയിൽ നിന്ന് ആരംഭിക്കുന്നു.

കഫം – കഫം തൊണ്ടയിൽ വളരെക്കാലം നിലനിന്നാൽ അത് തൊണ്ടയിലെ ക്യാൻസറിന് കാരണമാകും. അതിനാൽ ഈ ലക്ഷണം കണ്ടാൽ അവഗണിക്കരുത്.

ശബ്ദത്തിൽ മാറ്റം – ശബ്ദത്തിൽ ചില മാറ്റങ്ങൾ അനുഭവപ്പെടുകയാണെങ്കിൽ അത് തൊണ്ടയിലെ ക്യാൻസറിന്റെ ആദ്യകാല ലക്ഷണമാകാം. ശബ്ദത്തിലെ ഈ മാറ്റം രണ്ടാഴ്ചയ്ക്കുള്ളിൽ ഭേദമായില്ലെങ്കിൽ നിങ്ങൾ ഉടൻ ഒരു ഡോക്ടറെ സമീപിക്കണം.

ശരീരഭാരം കുറയ്ക്കൽ – ക്യാൻസറിന്റെ പ്രധാന ലക്ഷണങ്ങളിലൊന്ന് ശരീരഭാരം കുറയുന്നതാണ്. അതിനാൽ, ഒരു കാരണവുമില്ലാതെ പെട്ടെന്ന് ശരീരഭാരം കുറയുകയാണെങ്കിൽ ഉടൻ തന്നെ പരിശോധനയ്ക്ക് പോകുകയും ഡോക്ടറെ സമീപിക്കുകയും വേണം.

ചെവിയിൽ വേദന – ചെവിയിൽ തുടർച്ചയായി വേദന ഉണ്ടാകുകയും ഈ വേദന മാറാതിരിക്കുകയും ചെയ്താൽ അത് തൊണ്ടയിലെ ക്യാൻസറിന്റെ ലക്ഷണമാകാം.

കഴുത്തിൽ നീർവീക്കം – കഴുത്തിന് താഴെ നീർവീക്കം ഉണ്ടാകുകയും ചികിത്സിച്ചിട്ടും ഭേദമാകാതിരിക്കുകയും ചെയ്താൽ അത് തൊണ്ടയിലെ ക്യാൻസറിന് കാരണമാകാം

shortlink

Related Articles

Post Your Comments

Related Articles


Back to top button