Latest NewsIndiaNewsInternational

എത്യോപ്യൻ പ്രധാനമന്ത്രിയുമായി കൂടിക്കാഴ്ച്ച നടത്തി നരേന്ദ്ര മോദി

ജൊഹനാസ്ബർഗ്: എത്യോപ്യൻ പ്രധാനമന്ത്രിയുമായി കൂടിക്കാഴ്ച്ച നടത്തി പ്രധാനമന്ത്രി നരേന്ദ്ര മോദി. ബ്രിക്സ് ഉച്ചകോടിയുടെ ഭാഗമായി ദക്ഷിണാഫ്രിക്കയിലെ ജോഹനാസ്ബർഗിൽ എത്തിയപ്പോഴാണ് എത്യോപ്യൻ പ്രധാനമന്ത്രി അബി അഹമ്മദ് അലിയുമായി അദ്ദേഹം കൂടിക്കാഴ്ച നടത്തിയത്. ഇരു രാജ്യങ്ങളിലെയും പ്രതിനിധികൾ കൂടിക്കാഴ്ച്ചയ്ക്ക് സാന്നിദ്ധ്യം വഹിച്ചു.

Read Also: ഇന്ത്യയുടെ ചന്ദ്രയാന്‍-3 ചരിത്ര നേട്ടത്തില്‍ ഐ.എസ്.ആര്‍.ഓയെ അഭിനന്ദിച്ച് ഇലോണ്‍ മസ്‌കും ജെഫ് ബെസോസും

എത്യോപ്യയുടെ പേര് ബ്രിക്സ് ഗ്രൂപ്പിൽ ഉൾപ്പെടുത്തുന്നതിന് പ്രധാനമന്ത്രി പിന്തുണ അറിയിച്ചതിന് പിന്നാലെയാണ് യോഗം നടന്നത്. അർജന്റീന, ഈജിപ്ത്, എത്യോപ്യ, ഇറാൻ, സൗദി അറേബ്യ, യുണൈറ്റഡ് അറബ് എമിറേറ്റ്സ് എന്നീ രാജ്യങ്ങൾ 2024 ജനുവരിയിൽ ബ്രിക്സിൽ ചേരുമെന്ന് പ്രഖ്യാപിച്ചിട്ടുണ്ട്. ഇന്ത്യയും എത്യോപ്യയും പതിറ്റാണ്ടുകളായി സൗഹൃദപരമായ ബന്ധമാണ് പുലർത്തുന്നതെന്ന് പ്രധാനമന്ത്രി വ്യക്തമാക്കി.

Read Also: അടിയന്തരമായി പോലീസ് സേവനം ആവശ്യമായി വന്നാൽ എന്ത് ചെയ്യണം: വിശദമാക്കി അധികൃതർ

shortlink

Related Articles

Post Your Comments

Related Articles


Back to top button