KeralaLatest NewsNews

സംസ്ഥാനത്ത് ഇന്ന് മുതൽ ഓണക്കിറ്റ് വിതരണം ആരംഭിക്കും

കിറ്റിൽ ഉൾപ്പെടുത്തേണ്ട കശുവണ്ടി പരിപ്പ്, മിൽമ ഉൽപ്പന്നങ്ങൾ എന്നിവ എല്ലാ ജില്ലകളിലും പൂർണമായും എത്തിയിട്ടില്ല

സംസ്ഥാനത്ത് ഓണക്കിറ്റ് വിതരണത്തിന് ഇന്ന് ഭാഗിക തുടക്കമാകും. എഎവൈ (മഞ്ഞ) റേഷൻ കാർഡ് ഉടമകൾക്കും, ക്ഷേമ സ്ഥാപനങ്ങളിലെ അന്തേവാസികൾക്കുമാണ് ഇത്തവണ ഓണക്കിറ്റ് ലഭിക്കുക. അർഹരായവർക്ക് റേഷൻ കടകളിൽ എത്തി കിറ്റ് കൈപ്പറ്റാവുന്നതാണ്. ഈ മാസം 28 വരെയാണ് ഓണക്കിറ്റ് വിതരണം ഉണ്ടാവുക.

കിറ്റിൽ ഉൾപ്പെടുത്തേണ്ട കശുവണ്ടി പരിപ്പ്, മിൽമ ഉൽപ്പന്നങ്ങൾ എന്നിവ എല്ലാ ജില്ലകളിലും പൂർണമായും എത്തിയിട്ടില്ല. മുഴുവൻ ഉൽപ്പന്നങ്ങളും എത്തിയിട്ടുള്ള ജില്ലകളിൽ മാത്രമാണ് ഇന്ന് കിറ്റ് വിതരണം നടക്കുകയുള്ളൂ. അതിനാൽ, നാളെ മുതൽ മാത്രമാണ് പൂർണ തോതിലുള്ള കിറ്റ് വിതരണം നടക്കുക. സാമ്പത്തിക പ്രതിസന്ധിയെ തുടർന്ന് ഇത്തവണ കുറഞ്ഞ വിഭാഗങ്ങൾക്ക് മാത്രമാണ് ഓണക്കിറ്റ് വിതരണം ചെയ്യുന്നത്.

Also Read: മുഖം മറച്ചെത്തി പാതയോരത്ത് നിർത്തിയിട്ടിരുന്ന ഓട്ടോ മോഷ്ടിച്ചു: അന്വേഷണം

ഓഗസ്റ്റ് 27 ഞായറാഴ്ചയും, ഉത്രാട ദിനമായ തിങ്കളാഴ്ചയും റേഷൻ കടകൾ തുറന്ന് പ്രവർത്തിക്കുന്നതാണ്. അതേസമയം, തിരുവോണ ദിനമായ ഓഗസ്റ്റ് 29 മുതൽ തുടർച്ചയായ മൂന്ന് ദിവസം റേഷൻ കടകൾക്ക് അവധിയായിരിക്കും. അതിനാൽ, ഗുണഭോക്താക്കൾ ഉടൻ തന്നെ റേഷൻ വിഹിതം കൈപ്പറ്റേണ്ടതാണ്.

shortlink

Related Articles

Post Your Comments

Related Articles


Back to top button