കൊട്ടാരക്കര: അമിത വേഗതയിലെത്തിയ ടിപ്പർലോറി സ്കൂട്ടറിലിടിച്ച് ഭർത്താവിനൊപ്പം സഞ്ചരിച്ചിരുന്ന വീട്ടമ്മ മരിച്ചു. പുത്തൂർ ചെറു പൊയ്ക ഭജനമഠം മനീഷാ ഭവനിൽ ഗിരിജാകുമാരി(54) ആണ് മരിച്ചത്. സ്കൂട്ടർ ഓടിച്ചിരുന്ന ഭർത്താവ് സുന്ദരേശനെ (58) പരിക്കുകളോടെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
Read Also : ‘രാകേഷ് റോഷൻ ചന്ദ്രനിൽ ജാദുവിനെ കണ്ടെത്തി’; മമത ബാനർജിക്ക് പറ്റിയ അമളി ആഘോഷിച്ച് സോഷ്യൽ മീഡിയ, ചിരി പൂരം
ഇന്നലെ രാവിലെ 11-ഓടെ പുത്തൂർ -ചീരങ്കാവ് റോഡിൽ പൊരീക്കലിനു സമീപമായിരുന്നു അപകടം നടന്നത്. പുത്തൂർ ഭാഗത്തേക്ക് പോയ സ്കൂട്ടറിൽ പിന്നാലെയെത്തിയ ടിപ്പർ ഇടിക്കുകയായിരുന്നു. ഇടിയുടെ ആഘാതത്തിൽ റോഡിൽ തലയിടിച്ചു വീണ ഗിരിജാകുമാരിയുടെ ശരീരത്തിലൂടെ ലോറി കയറിയിറങ്ങി തൽക്ഷണം മരിയ്ക്കുകയായിരുന്നു.
സംഭവത്തിൽ, എഴുകോൺ പൊലീസ് കേസെടുത്തു.
Post Your Comments