KottayamKeralaNattuvarthaLatest NewsNews

യു​വാ​വി​നെ ക​മ്പി​വ​ടി കൊ​ണ്ട് ആ​ക്ര​മി​ച്ചു കൊ​ല​പ്പെ​ടു​ത്താ​ന്‍ ശ്ര​മം: 19കാരൻ പിടിയിൽ

വൈ​ക്കം കാ​രി​യി​ല്‍ച്ചി​റ വീ​ട്ടി​ല്‍ ആ​ര്‍ഷി​ദ് മു​ര​ളി(കു​ട്ടു-19)യെ​യാ​ണ് അറസ്റ്റ് ചെയ്തത്

വൈ​ക്കം: യു​വാ​വി​നെ ക​മ്പി​വ​ടി കൊ​ണ്ട് ആ​ക്ര​മി​ച്ച് കൊ​ല​പ്പെ​ടു​ത്താ​ന്‍ ശ്ര​മി​ച്ച കേ​സി​ല്‍ ഒ​രാൾ കൂ​ടി പൊ​ലീ​സ് പിടിയിൽ. വൈ​ക്കം കാ​രി​യി​ല്‍ച്ചി​റ വീ​ട്ടി​ല്‍ ആ​ര്‍ഷി​ദ് മു​ര​ളി(കു​ട്ടു-19)യെ​യാ​ണ് അറസ്റ്റ് ചെയ്തത്. വൈ​ക്കം പൊ​ലീ​സ് ആണ് അ​റ​സ്റ്റ് ചെ​യ്ത​ത്.

Read Also : ജീവനോടെ കെട്ടിത്തൂക്കി, കൊലപ്പെടുത്തിയത് അതിക്രൂരമായി, വായ സെല്ലോടേപ്പ് കൊണ്ട് ഒട്ടിച്ചു- പോസ്റ്റുമോർട്ടം റിപ്പോർട്ട്

ക​ഴി​ഞ്ഞ ആ​റി​നു വൈ​കു​ന്നേ​രം 5.30-നു ​തോ​ട്ട​കം ഷാ​പ്പി​ന് സ​മീ​പം വെച്ചാണ് സംഭവം. ഇ​യാ​ളും സു​ഹൃ​ത്തു​ക്ക​ളും ചേ​ര്‍ന്ന് ഉ​ദ​യ​നാ​പു​രം സ്വ​ദേ​ശി​യാ​യ യു​വാ​വി​നെ ക​മ്പി​വ​ടി​കൊ​ണ്ട് ത​ല​യ്ക്ക​ടി​ച്ച് കൊ​ല​പ്പെ​ടു​ത്താ​ന്‍ ശ്ര​മി​ക്കു​ക​യാ​യി​രു​ന്നു. ഇ​വ​ര്‍ക്കു യു​വാ​വി​നോ​ട് മു​ന്‍വൈ​രാ​ഗ്യ​മു​ണ്ടാ​യി​രു​ന്നു. ഇ​തി​ന്‍റെ തു​ട​ര്‍ച്ച​യെ​ന്നോ​ണ​മാ​ണ് യു​വാ​വി​നെ ആ​ക്ര​മി​ച്ച് കൊ​ല​പ്പെ​ടു​ത്താ​ന്‍ ശ്ര​മി​ച്ച​ത്.

പ​രാ​തി​യുടെ അടിസ്ഥാനത്തിൽ വൈ​ക്കം പൊ​ലീ​സ് കേ​സ് ര​ജി​സ്റ്റ​ര്‍ ചെ​യ്യു​ക​യും വാ​ഴു​വേ​ലി​ല്‍ അ​ര്‍ജു​ന​നെ പി​ടി​കൂ​ടു​ക​യും ചെ​യ്തി​രു​ന്നു. തു​ട​ര്‍ന്ന്, ന​ട​ത്തി​യ അ​ന്വേ​ഷ​ണ​ത്തി​ലാ​ണ് ആ​ര്‍ഷി​ദ് മു​ര​ളി പൊ​ലീ​സ് പി​ടി​യി​ലായത്. അറസ്റ്റിലായ പ്രതിയെ കോടതിയിൽ ഹാജരാക്കി.

shortlink

Related Articles

Post Your Comments

Related Articles


Back to top button