Latest NewsIndiaNews

യൂട്യൂബ് നോക്കി വീട്ടിൽ പ്രസവം, പിന്നാലെ യുവതി മരിച്ചു: ഭർത്താവ് പിടിയിൽ

കൃഷ്ണഗിരി: യൂട്യൂബ് നോക്കി വീട്ടിൽ പ്രസവിച്ച യുവതിയ്ക്ക് ദാരുണാന്ത്യം.ചെന്നൈ കൃഷ്ണഗിരി സ്വദേശിയായ ലോകനായകി (27) ആണ് മരിച്ചത്. സംഭവവുമായി ബന്ധപ്പെട്ട് യുവതിയുടെ ഭർത്താവ് മദേഷ് (30)നെ പൊലീസ് കസ്റ്റഡിയിലെടുത്തു. ചൊവ്വാഴ്ച പോച്ചംപള്ളിയിലെ ദമ്പതികളുടെ വീട്ടിൽവെച്ചായിരുന്നു സംഭവം നടന്നത്. പ്രകൃതി ചികിത്സയിൽ വിശ്വസിച്ചിരുന്ന ബിരുദധാരികളായ ദമ്പതികൾ ആദ്യ പ്രസവം വീട്ടിൽ തന്നെ മതിയെന്ന് തീരുമാനിക്കുകയായിരുന്നു.

പ്രസവത്തെ കുറിച്ചുള്ള വീഡിയോകൾ സ്ഥിരമായി കണ്ടിരുന്ന മദേഷ്, ഈ ധൈര്യത്തിലാണ് ഭാര്യയുടെ പ്രസവമെടുക്കാൻ മുതിർന്നത്. എന്നാൽ, പ്രസവത്തിന് പിന്നാലെ അമിത രക്തസ്രാവമുണ്ടാകാൻ തുടങ്ങിയതോടെ കണക്കു കൂട്ടലുകൾ തെറ്റി. ഉടൻ തന്നെ യുവതിയെയും കുഞ്ഞിനെയും ആശുപത്രിയിലെത്തിച്ചെങ്കിലും യുവതിയുടെ ജീവൻ രക്ഷിക്കാനായില്ല. പൊക്കിൾക്കൊടി മുറിക്കാതെയാണ് യുവതിയെ ആശുപത്രിയിലെത്തിച്ചതെന്ന് ആശുപത്രി അധികൃതർ വ്യക്തമാക്കി.

പിവി അൻവറിന്റെ കക്കാടം പൊയിലിലെ പാർക്ക് ഭാഗികമായി തുറക്കാൻ അനുമതി

വിവാഹിതരായി ഏഴു വർഷത്തിന് ശേഷമാണ് ദമ്പതികൾക്ക് കുഞ്ഞ് ജനിക്കുന്നത്. ഗർഭകാലത്ത് ലോകനായകി അലോപതി മരുന്നുകൾ കഴിച്ചിരുന്നില്ല. ആശുപത്രിയിൽ ചികിത്സയിലുള്ള ആൺകുഞ്ഞ് സുഖം പ്രാപിച്ചു വരുന്നു. വിഷയത്തിൽ അന്വേഷണമാരംഭിച്ചിട്ടുണ്ടെന്നും മദേഷിന്റെ അറസ്റ്റ് ഉടൻ രേഖപ്പെടുത്തുമെന്നും അധികൃതർ അറിയിച്ചു.

shortlink

Related Articles

Post Your Comments

Related Articles


Back to top button