Latest NewsIndiaNews

അമ്പിളിയെ തൊട്ട് ചന്ദ്രയാന്‍ 3; ‘എല്ലാ സഹായങ്ങളും നല്‍കിയ പ്രധാനമന്ത്രിക്ക് നന്ദി’ – ISRO ചെയർമാൻ എസ് സോമനാഥ്

ന്യൂഡൽഹി: ഇന്ത്യൻ ബഹിരാകാശ ദൗത്യം ചന്ദ്രയാൻ-3 ഇന്ന് ചന്ദ്രനിൽ വിജയകരമായി ഇറങ്ങിയതിന് തൊട്ടുപിന്നാലെ പ്രധാനമന്ത്രി നരേന്ദ്ര മോദിയോട് നന്ദി അറിയിച്ച് ഇന്ത്യൻ ബഹിരാകാശ ഏജൻസി മേധാവി എസ് സോമനാഥ്. ചന്ദ്രയാന്‍ 3യുടെ പ്രവര്‍ത്തനങ്ങള്‍ക്കായി എല്ലാ സഹായങ്ങളും നല്‍കിയ അദ്ദേഹത്തോടു നന്ദി പറയാന്‍ ഈ അവസരം ഉപയോഗിക്കുകയാണെന്ന് അദ്ദേഹം പറഞ്ഞു. ദൗത്യം വിജയമായതിന് പിന്നാലെ മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.

‘ഐ എസ് ആര്‍ ഒയുടെ മികച്ച നേട്ടത്തില്‍ നിങ്ങള്‍ ഓരോരുത്തരോടും പ്രധാനമന്ത്രി അഭിനന്ദനം അറിയിച്ചിട്ടുണ്ട്. എല്ലാവരും മികച്ച പ്രകടനം കാഴ്ചവച്ചതായും അദ്ദേഹം പറഞ്ഞു. ചന്ദ്രയാന്‍-2ന്റെ പരാജയത്തില്‍ നിന്ന് നമ്മള്‍ പാഠം ഉള്‍ക്കൊണ്ടു. ലാന്‍ഡിങ്ങിനു മുന്നോടിയായി നിരവധി പ്രവര്‍ത്തനങ്ങള്‍ നടത്തി. വളരെ മികച്ച സോഫ് റ്റ് ലാന്‍ഡിങ്ങാണ് ഇന്ത്യ നടത്തിയത്. ഈ 14 ദിവസവും വലിയ ആകാംക്ഷയോടെയാണ് കാത്തിരുന്നത്. കൂടുതല്‍ പരീക്ഷണങ്ങള്‍ നടക്കേണ്ടതുണ്ട്. അടുത്ത മാസം തന്നെ ആദിത്യ എല്‍ 1 വിക്ഷേപണത്തിന്റെ പ്രാരംഭഘട്ടങ്ങള്‍ ആരംഭിക്കും. ഈ വിജയം എല്ലാവര്‍ക്കും അവകാശപ്പെട്ടതാണ്. എല്ലാവരോടും നന്ദി പറയുന്നു’, സോമനാഥ് പറഞ്ഞു.

ബ്രിക്‌സ് ഉച്ചകോടിക്കായി ദക്ഷിണാഫ്രിക്കയിലെത്തിയ അദ്ദേഹം ടെലഫോൺ വഴിയാണ് സോമനാഥിനെ ബന്ധപ്പെട്ടത്. ദക്ഷിണാഫ്രികയില്‍ ബ്രിക്‌സ് ഉച്ചകോടിയില്‍ പങ്കെടുക്കുന്നതിനിടെ പ്രധാനമന്ത്രി വെര്‍ച്വലിയാണ് ചന്ദ്രയാന്‍3 ലാന്‍ഡിങ്ങിന്റെ അഭിമാന നിമിഷങ്ങളില്‍ പങ്കെടുത്തത്. ഐ എസ് ആര്‍ ഒയിലെ ശാസ്ത്രജ്ഞരെയും അവരുടെ പ്രയത്‌നങ്ങളെയും പ്രധാനമന്ത്രി അഭിനന്ദിച്ചു.

‘നിങ്ങളുടെ പേര് സോമനാഥ് എന്നാണ്, സോമനാഥ് എന്നാൽ ചന്ദ്ര (ചന്ദ്രൻ) എന്നാണ്. നിങ്ങൾക്കും നിങ്ങളുടെ മുഴുവൻ ടീമിനും എന്റെ ഭാഗത്ത് നിന്ന് അഭിനന്ദനങ്ങൾ. വളരെ വേഗം, നിങ്ങളെ വ്യക്തിപരമായി അഭിനന്ദിക്കാൻ ഞാൻ നിങ്ങളോടൊപ്പമുണ്ടാകും’, ഐഎസ്ആർഒ മേധാവിയോട് പ്രധാനമന്ത്രി പറഞ്ഞു. ലാൻഡിംഗ് വീക്ഷിക്കുകയായിരുന്ന പ്രധാനമന്ത്രി മോദി, വിശാലമായി പുഞ്ചിരിക്കുകയും ഇന്ത്യൻ പതാക വീശുകയും ദൗത്യത്തിന്റെ വിജയം തന്റെ രാജ്യത്തിന്റെ അതിർത്തിക്കപ്പുറത്തേക്ക് വ്യാപിച്ച വിജയമായി പ്രഖ്യാപിക്കുകയും ചെയ്തു.

shortlink

Related Articles

Post Your Comments

Related Articles


Back to top button