ആഴ്ചയുടെ മൂന്നാം ദിനമായ ഇന്ന് നേട്ടത്തിൽ അവസാനിപ്പിച്ച് ഓഹരി വിപണി. ബാങ്കിംഗ് ഓഹരികളിൽ ഉണ്ടായ മികച്ച വാങ്ങൽ താൽപ്പര്യമാണ് ആഭ്യന്തര സൂചികകൾക്ക് ഇന്ന് കരുത്ത് പകർന്നത്. ബിഎസ്ഇ സെൻസെക്സ് 213.27 പോയിന്റാണ് ഇന്ന് ഉയർന്നത്. ഇതോടെ, സെൻസെക്സ് 65,433.30-ൽ വ്യാപാരം അവസാനിപ്പിച്ചു. നിഫ്റ്റി 47.55 പോയിന്റ് നേട്ടത്തിൽ 19,444-ലാണ് വ്യാപാര അവസാനിപ്പിച്ചത്. റിസർവ് ബാങ്കിന്റെ ഇക്കഴിഞ്ഞ പണനയ അവലോകന സമിതി യോഗ റിപ്പോർട്ട് നാളെ പുറത്തിറക്കുന്നതാണ്. ഈ സാഹചര്യത്തിലാണ് ഓഹരികളുടെ മുന്നേറ്റം.
ബാങ്കിംഗ് ഓഹരികളാണ് ഇന്ന് തരംഗമായി മാറിയത്. എസ്ബിഐ, ഐസിഐസിഐ ബാങ്ക്, എൽ ആൻഡ് ടി, ടാറ്റ സ്റ്റീൽ, മാരുതി സുസുക്കി, കോട്ടക് ബാങ്ക്, ബജാജ് ഫിനാൻസ്, നെസ്ലെ എന്നിവയുടെ ഓഹരികൾ മികച്ച പ്രകടനം കാഴ്ചവച്ചു. അതേസമയം, അദാനി എന്റർപ്രൈസസ്, അദാനി ട്രാൻസ്മിഷൻ, ജിയോ ഫിനാൻഷ്യൽ, അദാനി ഗ്രീൻ എനർജി, സൺ ഫാർമ, ഭാരതി എയർടെൽ, ടാറ്റ മോട്ടോഴ്സ്, ടെക് മഹീന്ദ്ര, ഐടിസി എന്നിവയുടെ ഓഹരികൾക്ക് നേരിയ തോതിൽ നിറം മങ്ങി.
Also Read: സർക്കാർ സ്കൂളിന്റെ മേൽക്കൂര തകർന്ന് അധ്യാപകന് ദാരുണാന്ത്യം
Leave a Comment