Latest NewsNewsBusiness

സംസ്ഥാനത്ത് ഇന്നും സ്വർണവിലയിൽ വർദ്ധനവ്

ആഗോളതലത്തിൽ സ്വർണത്തിന്റെ വ്യാപാരം ഉയർച്ചയിലാണ് നടക്കുന്നത്

സംസ്ഥാനത്ത് ഇന്ന് കുതിച്ചുയർന്ന് സ്വർണവില. ഒരു പവൻ സ്വർണത്തിന് ഇന്ന് 80 രൂപയാണ് ഉയർന്നത്. ഇതോടെ, ഒരു പവൻ സ്വർണത്തിന്റെ ഇന്നത്തെ വിപണി വില 43,440 രൂപയാണ്. ഒരു ഗ്രാം സ്വർണത്തിന് 10 രൂപ വർദ്ധിച്ച് 5,430 രൂപ നിരക്കിലാണ് ഇന്ന് വ്യാപാരം പുരോഗമിക്കുന്നത്. തുടർച്ചയായ രണ്ടാം ദിനമാണ് സംസ്ഥാനത്ത് സ്വർണവിലയിൽ വർദ്ധനവ് രേഖപ്പെടുത്തുന്നത്. ഇന്നലെ ഒരു പവൻ സ്വർണത്തിന് 80 രൂപയും, ഗ്രാമിന് 10 രൂപയും കൂടിയിരുന്നു.

കഴിഞ്ഞ ആഴ്ച തുടർച്ചയായ നാല് ദിവസവും സ്വർണവിലയിൽ മാറ്റമുണ്ടായിരുന്നില്ല. ഈ ദിവസങ്ങളിൽ സ്വർണവില ഓഗസ്റ്റ് മാസത്തിലെ ഏറ്റവും താഴ്ന്ന നിരക്കിലായിരുന്നു. ആഗോളതലത്തിൽ സ്വർണത്തിന്റെ വ്യാപാരം ഉയർച്ചയിലാണ് നടക്കുന്നത്. ട്രോയ് ഔൺസിന് 2.43 ഡോളർ ഉയർന്ന് 1,901.10 ഡോളർ നിലവാരത്തിലാണ് സ്വർണവില ഉള്ളത്. അന്താരാഷ്ട്ര വിപണിയിലെ ചലനങ്ങൾ ആഭ്യന്തര വിപണിയിലും പ്രതിഫലിക്കാറുണ്ട്. സംസ്ഥാനത്ത് ഇന്ന് വെള്ളി വിലയിൽ മാറ്റമില്ല. ഒരു ഗ്രാം വെള്ളിക്ക് 78 രൂപയാണ് ഇന്നത്തെ വില നിലവാരം.

Also Read: ബ്രിക്സിൽ പാക്കിസ്ഥാനെ ഉൾപ്പെടുത്തുന്നത് അംഗീകരിക്കില്ല, ഏകീകൃത കറൻസിയും പ്രായോഗികമല്ല: കർശന നിലപാടുമായി ഇന്ത്യ

shortlink

Related Articles

Post Your Comments

Related Articles


Back to top button