ന്യൂഡൽഹി: ഇന്ത്യയുടെ ചാന്ദ്ര ദൗത്യം വിജയകരം. ചന്ദ്രയാൻ-3 ഇന്ന് വൈകുന്നേരം 6.04 ന് ചന്ദ്രോപരിതലത്തിൽ വിജയകരമായി ലാൻഡ് ചെയ്തു. റഷ്യ, അമേരിക്ക, ചൈന എന്നീ രാജ്യങ്ങൾക്ക് പിന്നാലെ ഈ നേട്ടം സ്വന്തമാക്കുന്ന രാജ്യമായി ഇന്ത്യ മാറി. ചന്ദ്രനിലേക്കുള്ള ചന്ദ്രയാൻ-3 ന്റെ 400,000 കിലോമീറ്റർ യാത്ര സാഹസികത നിറഞ്ഞതായിരുന്നു. എന്നാൽ, ചന്ദ്രയാൻ 3 വിജയകരമായി ചന്ദ്രനെ തൊടുമ്പോൾ ദൗത്യത്തിൽ ഏറ്റവും ദുർഘടം പിടിച്ച ഭാഗം ഏതെന്ന് വ്യക്തമാക്കുകയാണ്. ഐഎസ്ആർഒ ചെയർമാൻ എസ് സോമനാഥ്. മാധ്യമങ്ങളെ അഭിസംബോധന ചെയ്ത് സംസാരിക്കവെയാണ് ഏറ്റവും നിർണായക ഘടകങ്ങൾ എന്താണെന്ന് അദ്ദേഹം തുറന്നു പറഞ്ഞത്.
ഏറ്റവും ബുദ്ധിമുട്ടേറിയത് ലാൻഡിംഗ് ആയിരുന്നില്ല എന്നാണ് അദ്ദേഹത്തിന്റെ അഭിപ്രായം. ദൗത്യത്തിന്റെ ഏറ്റവും പ്രയാസകരമായ ഭാഗം വിക്ഷേപണമായിരുന്നു എന്നാണ് അദ്ദേഹം പറയുന്നത്. ജിഎസ്എൽവി മാർക്ക് 3 ന്റെ ജോലിയായിഉർന്നു ഏറ്റവും ദുർഘടം പിടിച്ചതെന്നാണ് അദ്ദേഹം പറയുന്നത്. ബഹിരാകാശ പേടകത്തെ ശരിയായ ഭ്രമണപഥത്തിൽ എത്തിക്കുന്ന ജോലിയാണ് ജിഎസ്എൽവി മാർക്ക് 3 ചെയ്തതെന്ന കാര്യം നിങ്ങൾ മറക്കരുത്. ചന്ദ്രയാൻ-3 മോഡ്യൂൾ വിക്ഷേപിച്ച് 16 മിനിറ്റിനുശേഷം റോക്കറ്റിൽ നിന്ന് വേർപെടുത്തി ഭൂമിയെ ആറ് തവണ ഭ്രമണം ചെയ്തു. ചന്ദ്രനിൽ ലാൻഡിംഗ് ആൻഡ് ക്യാപ്ചർ ചെയ്യൽ ആയിരുന്നു രണ്ടാമത്തെ നിർണായക ഘടകമെന്ന് അദ്ദേഹം പറയുന്നു. അത് നഷ്‌ടപ്പെട്ടാൽ ചന്ദ്രോപരിതലത്തിൽ ഇറങ്ങാനുള്ള സാധ്യത ഇല്ലാതാകും.
ചന്ദ്രയാന്‍-2ന്റെ പരാജയത്തില്‍ നിന്ന് പാഠം ഉള്‍ക്കൊണ്ടുവെന്നും ഐ.എസ്.ആർ.ഒ മേധാവി അറിയിച്ചു. ‘ചന്ദ്രയാന്‍-2ന്റെ പരാജയത്തില്‍ നിന്ന് നമ്മള്‍ പാഠം ഉള്‍ക്കൊണ്ടു. ലാന്‍ഡിങ്ങിനു മുന്നോടിയായി നിരവധി പ്രവര്‍ത്തനങ്ങള്‍ നടത്തി. വളരെ മികച്ച സോഫ് റ്റ് ലാന്‍ഡിങ്ങാണ് ഇന്‍ഡ്യ നടത്തിയത്. ഈ 14 ദിവസവും വലിയ ആകാംക്ഷയോടെയാണ് കാത്തിരുന്നത്. കൂടുതല്‍ പരീക്ഷണങ്ങള്‍ നടക്കേണ്ടതുണ്ട്. അടുത്ത മാസം തന്നെ ആദിത്യ എല്‍ 1 വിക്ഷേപണത്തിന്റെ പ്രാരംഭഘട്ടങ്ങള്‍ ആരംഭിക്കും. ഈ വിജയം എല്ലാവര്‍ക്കും അവകാശപ്പെട്ടതാണ് എല്ലാവരോടും നന്ദിയും അറിയിക്കുന്നു’, അദ്ദേഹം പറഞ്ഞു.
Post Your Comments