Latest NewsNewsBusiness

വ്യാപാരികൾക്ക് സന്തോഷവാർത്ത! ഇനി മൊബിക്വിക്കിൽ നിന്നും വായ്പ നേടാൻ അവസരം

ചെറുകിട, ഇടത്തരം സംരംഭങ്ങൾക്ക് അവരുടെ മൂലധന പ്രവർത്തന ആവശ്യങ്ങൾക്കായി വായ്പയെടുക്കുന്ന തുക ഉപയോഗിക്കാവുന്നതാണ്

വ്യാപാരികൾക്ക് സന്തോഷവാർത്തയുമായി എത്തിയിരിക്കുകയാണ് പ്രമുഖ സാമ്പത്തിക സാങ്കേതികവിദ്യ കമ്പനിയായ മൊബിക്വിക്ക്. ഇത്തവണ വ്യാപാരികൾക്കായി പ്രത്യേക വായ്പ സംവിധാനമാണ് കമ്പനി ഒരുക്കുന്നത്. ചെറുതും ഇടത്തരവുമായ വായ്പകൾ നൽകാനാണ് കമ്പനിയുടെ തീരുമാനം. നിലവിൽ, വ്യക്തിഗത വായ്പകൾ മൊബിക്വിക്ക് വാഗ്ദാനം ചെയ്യുന്നുണ്ട്. ഇതിന് പുറമേയാണ് വ്യാപാരികൾക്കായി വായ്പ സംവിധാനം ഒരുക്കുന്നത്.

ചെറുകിട, ഇടത്തരം സംരംഭങ്ങൾക്ക് അവരുടെ മൂലധന പ്രവർത്തന ആവശ്യങ്ങൾക്കായി വായ്പയെടുക്കുന്ന തുക ഉപയോഗിക്കാവുന്നതാണ്. നിലവിൽ, വ്യാപാരികൾക്കുള്ള ക്യുആർ പണമിടപാട് സംവിധാനവും, പേയ്മെന്റ് ഡിസ്കൗണ്ട് ബോക്സ് സൗകര്യവും മൊബിക്വിക്ക് ഒരുക്കിയിട്ടുണ്ട്. ഏകദേശം 40 ലക്ഷത്തിലധികം വ്യാപാരികളാണ് മൊബിക്വിക്കിന് കീഴിൽ രജിസ്റ്റർ ചെയ്തിട്ടുള്ളത്. 2020-21 സാമ്പത്തിക വർഷത്തിൽ ഏകദേശം 300 കോടി രൂപയായിരുന്ന മൊബിക്വിക്കിന്റെ വായ്പ വിതരണം 2021-22-ൽ 5,100 കോടി രൂപയായി ഉയർന്നിട്ടുണ്ട്. വ്യാപാരികൾക്കും വായ്പ നൽകുന്നതോടെ ഈ മേഖലയിൽ വീണ്ടും മികച്ച മുന്നേറ്റം കൈവരിക്കാൻ കഴിയുന്നതാണ്.

Also Read: ‘ഇന്ന് ചരിത്രം പിറന്നു, ഇന്ത്യ ചന്ദ്രനിലെത്തി’: ചരിത്രനിമിഷത്തില്‍ ദേശീയപതാക വീശി ആഹ്‌ളാദം പങ്കുവച്ച് പ്രധാനമന്ത്രി

shortlink

Related Articles

Post Your Comments

Related Articles


Back to top button