Latest NewsNewsIndia

ക്ഷേത്രങ്ങളിൽ പ്രത്യേക പൂജകൾ! ചാന്ദ്രദൗത്യം ലക്ഷ്യപ്രാപ്തിയിലെത്താൻ മനമുരുകി പ്രാർത്ഥിച്ച് വിശ്വാസികൾ

ഗംഗാ തീരത്ത് ദേശീയ പതാകകളുമേന്തി വിശ്വാസികൾ ആരതിയുഴിഞ്ഞ് ചന്ദ്രന്റെ വിജയത്തിനായി പ്രാർത്ഥനകളും പ്രത്യേക വഴിപാടുകളും നടത്തി

ഇന്ത്യയുടെ അഭിമാന ദൗത്യമായ ചന്ദ്രയാൻ-3 ലക്ഷ്യപ്രാപ്തിയിലെത്താൻ മനമുരുകി പ്രാർത്ഥിച്ച് വിശ്വാസികൾ. രാജ്യത്തിന്റെ അകത്തും പുറത്തുമായി നിരവധി പേരാണ് ചാന്ദ്രദൗത്യം ലക്ഷ്യം കൈവരിക്കാൻ പൂജയും വഴിപാടുകളും നടത്തുന്നത്. ഇന്നലെ മുതൽ തന്നെ നിരവധി ക്ഷേത്രങ്ങളിലും പള്ളികളിലും പ്രത്യേക പ്രാർത്ഥനകളും പൂജകളും നടന്നിട്ടുണ്ട്. ലക്നൗവിലെ അലിഗഞ്ച് ഹനുമാൻ ക്ഷേത്രത്തിൽ ചന്ദ്രയാൻ 3-ന്റെ വിജയത്തിനായി പ്രാർത്ഥനകൾ നടത്തിയിട്ടുണ്ട്. നിരവധി വിശ്വാസികളാണ് ഈ ക്ഷേത്രത്തിൽ എത്തിച്ചേർന്നത്. ഇവിടെ മണിക്കൂറുകളോളം വിശ്വാസികൾ ഒത്തുകൂടിയിരുന്നു.

ഋഷികേശിലെ ഗംഗാ തീരത്തും ഭക്തിസാന്ദ്രമായ കാഴ്ച തന്നെയാണ് ദൃശ്യമായത്. ഗംഗാ തീരത്ത് ദേശീയ പതാകകളുമേന്തി വിശ്വാസികൾ ആരതിയുഴിഞ്ഞ് ചന്ദ്രന്റെ വിജയത്തിനായി പ്രാർത്ഥനകളും പ്രത്യേക വഴിപാടുകളും നടത്തി. ദിവസങ്ങൾക്കു മുൻപ് തന്നെ ഹോമങ്ങൾ നടത്തിയിരുന്നു. ചിദാനന്ദ മുനിയാണ് പൂജകൾക്ക് നേതൃത്വം നൽകിയത്. യുപിയിലെ മൊറാദബാദിൽ വിശ്വാസികൾ ഒന്നിച്ചുകൂടി ചന്ദ്രയാന്റെ പോസ്റ്ററുകൾ കൈയിലേന്തി മന്ത്രങ്ങൾ ഉരുവിട്ട് പ്രാർത്ഥന നടത്തിയിരുന്നു.

Also Read: കൗമാരക്കാരനായ സഹോദരനെ കത്തിമുനയില്‍ നിര്‍ത്തി 15കാരിയെ മൂന്നംഗ സംഘം കൂട്ടബലാത്സംഗം ചെയ്തു

shortlink

Related Articles

Post Your Comments

Related Articles


Back to top button