കെഎസ്ആർടിസി ജീവനക്കാർക്കുളള ശമ്പളം ഇന്ന് വിതരണം ചെയ്യും. ജൂലൈ മാസത്തെ ശമ്പളമാണ് ഇന്ന് ലഭിക്കുക. ഇന്നലെ തൊഴിലാളി സംഘടന നേതാക്കളും കെഎസ്ആർടിസി മാനേജ്മെന്റും ചർച്ചകൾ സംഘടിപ്പിച്ചിരുന്നു. ഇതിനെ തുടർന്നാണ് ശമ്പളം ഇന്ന് വിതരണം ചെയ്യാൻ തീരുമാനമായത്. ശമ്പളത്തോടൊപ്പം ഓണം അലവൻസും നൽകുന്നതാണ്. ജീവനക്കാർക്ക് 2,750 രൂപയാണ് ഇത്തവണ ഓണം അലവൻസായി നൽകുക.
കെഎസ്ആർടിസിയിലെ താൽക്കാലിക ജീവനക്കാർക്കും സ്വിഫ്റ്റ് കരാർ ജീവനക്കാർക്കും ഉത്സവബത്തയും നൽകാൻ തീരുമാനമായിട്ടുണ്ട്. 1,000 രൂപയാണ് ഉത്സവബത്തയായി നൽകുക. അതേസമയം, ശമ്പളം ഇന്ന് നൽകാൻ തീരുമാനിച്ച പശ്ചാത്തലത്തിൽ 26-ന് തൊഴിലാളി യൂണിയനുകളുടെ നേതൃത്വത്തിൽ നടത്താൻ തീരുമാനിച്ച സമരം പിൻവലിച്ചിട്ടുണ്ട്.
Also Read: ഗൂഗിൾ പേ: ഇന്ത്യയിലെ പ്രവർത്തനം നിർത്തണമെന്ന ഹർജി തള്ളി ഡൽഹി ഹൈക്കോടതി
ഓഗസ്റ്റ് 22-നാണ് കെഎസ്ആർടിസി ജീവനക്കാർക്കുള്ള ശമ്പളം വിതരണം ചെയ്യുമെന്ന് സർക്കാർ അറിയിച്ചത്. എന്നാൽ, സമയബന്ധിതമായി ശമ്പള വിതരണം നടത്തിയില്ലെങ്കിൽ സമരവുമായി മുന്നോട്ടു പോകാനായിരുന്നു യൂണിയനുകളുടെ തീരുമാനം. അതേസമയം, ജീവനക്കാർക്കുള്ള ശമ്പളം ഗഡുക്കളായി നൽകുന്ന രീതി വരും മാസങ്ങളിൽ അംഗീകരിക്കാനാകില്ലെന്ന് യൂണിയൻ നേതാക്കൾ മാനേജ്മെന്റിനെ അറിയിച്ചിട്ടുണ്ട്.
Post Your Comments