Latest NewsIndiaNews

ജി 20 ഉച്ചകോടി: ഡൽഹിയിൽ സെപ്റ്റംബർ എട്ട് മുതൽ 10 വരെ സർക്കാർ ഓഫീസ് അടക്കമുള്ള സ്ഥാപനങ്ങൾ അടച്ചിടും

ന്യൂഡൽഹി: ജി 20 ഉച്ചകോടി കണക്കിലെടുത്ത് ഡൽഹിയിൽ സെപ്റ്റംബർ എട്ട് മുതൽ 10 വരെ സർക്കാർ ഓഫീസ് അടക്കമുള്ള സ്ഥാപനങ്ങൾ അടച്ചിടും. എല്ലാ സർക്കാർ, മുനിസിപ്പൽ കോർപ്പറേഷൻ, സ്വകാര്യ ഓഫീസുകളും സ്കൂളുകളും. ബാങ്കടക്കമുള്ള ധനകാര്യ സ്ഥാപനങ്ങളും എല്ലാ കടകളും ഈ മൂന്ന് ദിവസങ്ങളിൽ തുറക്കില്ല.

ജി20 ഉച്ചകോടിയുടെ സാഹചര്യത്തിൽ സെപ്റ്റംബർ എട്ട് മുതൽ പത്ത് വരെ സർക്കാർ അവധിയായി പ്രഖ്യാപിക്കണമെന്ന് ഡൽഹി പോലീസ് സ്പെഷ്യൽ കമ്മീഷണർ ചീഫ് സെക്രട്ടറിക്ക് കത്ത് നൽകിയിരുന്നു. ഇതിന് പിന്നാലെയാണ് എല്ലാ സ്ഥാപനങ്ങളും അടച്ചിടാൻ നിർദേശം നൽകിയിരിക്കുന്നത്.

സെപ്റ്റംബർ 10 തിയതികളിൽ ഇന്ത്യയുടെ അദ്ധ്യക്ഷതയിൽ ഡൽഹിയിലെ പ്രഗതി മൈതാനിലാണ് ജി 20 ഉച്ചകോടി നടക്കുന്നത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button