KollamKeralaNattuvarthaLatest NewsNews

ബൈ​ക്ക് നി​യ​ന്ത്ര​ണം വി​ട്ട് ഡി​വൈ​ഡ​റി​ൽ ഇ​ടിച്ച് യു​വാ​വിന് ദാരുണാന്ത്യം

പ​ര​വൂ​ർ നെ​ടു​ങ്ങോ​ലം വ​ട​ക്കേ​മു​ക്ക് ശി​വ​പാ​ർ​വ​തി ക്ഷേ​ത്ര​ത്തി​ന് സ​മീ​പം മ​ധു​രി​മ​യി​ൽ സു​ഭാ​ഷ് ബാ​ബു-​ജ​യ​കു​മാ​രി ദ​മ്പ​തി​ക​ളു​ടെ മ​ക​ൻ വി​വേ​ക് (24) ആ​ണ് മ​രി​ച്ച​ത്

കൊ​ല്ലം: ബൈ​ക്ക് നി​യ​ന്ത്ര​ണം വി​ട്ട് ഡി​വൈ​ഡ​റി​ൽ ഇ​ടിച്ച് യു​വാ​വ് മ​രി​ച്ചു. പ​ര​വൂ​ർ നെ​ടു​ങ്ങോ​ലം വ​ട​ക്കേ​മു​ക്ക് ശി​വ​പാ​ർ​വ​തി ക്ഷേ​ത്ര​ത്തി​ന് സ​മീ​പം മ​ധു​രി​മ​യി​ൽ സു​ഭാ​ഷ് ബാ​ബു-​ജ​യ​കു​മാ​രി ദ​മ്പ​തി​ക​ളു​ടെ മ​ക​ൻ വി​വേ​ക് (24) ആ​ണ് മ​രി​ച്ച​ത്.

Read Also : രാജ്യത്ത് ഫൈവ് സ്റ്റാർ ഹോട്ടലുകളുടെ എണ്ണത്തിൽ ഒന്നാമതെത്തി ഈ സംസ്ഥാനം, അറിയാം ഏറ്റവും പുതിയ റിപ്പോർട്ട്

ഇ​ന്ന​ലെ ഉ​ച്ച​ക്ക് ഒ​ന്നോ​ടെ കൊ​ല്ലം എ​സ്എ​ൻ കോ​ള​ജി​ന് സ​മീ​പാ​യി​രു​ന്നു അ​പ​ക​ടം. ബൈ​ക്ക് നി​യ​ന്ത്ര​ണം വി​ട്ട് ഡി​വൈ​ഡ​റി​ൽ ഇ​ടി​യ്ക്കു​ക​യാ​യി​രു​ന്നു. റോ​ഡി​ലേ​ക്ക് തെ​റി​ച്ചു​ വീ​ണ വി​വേ​കി​നെ ആ​ശു​പ​ത്രി​യി​ൽ എ​ത്തി​ക്കാ​ൻ ഈ ​സ​മ​യം ബ​സ് സ്റ്റോ​പ്പി​ലു​ണ്ടാ​യി​രു​ന്ന വി​ദ്യാ​ർ​ത്ഥി​ക​ള​ട​ക്കം മു​ന്നോ​ട്ടു​ വ​ന്നെ​ങ്കി​ലും വാ​ഹ​ന​ങ്ങ​ൾ നി​ർ​ത്താ​തെ പോ​യി. ആം​ബു​ല​ൻ​സ് സേ​വ​ന​വും ല​ഭ്യ​മാ​യി​ല്ല. തുടർന്ന്, ഓ​ട്ടോ​റി​ക്ഷ​യി​ൽ ജി​ല്ലാ ആ​ശു​പ​ത്രി​യി​ൽ എ​ത്തി​ച്ചെ​ങ്കി​ലും മ​ര​ണം സം​ഭ​വിക്കുകയായിരുന്നു.

മൃതദേഹം ആശുപത്രി മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുകയാണ്.

shortlink

Related Articles

Post Your Comments

Related Articles


Back to top button