ന്യൂഡൽഹി: സംസ്ഥാന സർക്കാരിനെതിരെ ആഞ്ഞടിച്ച് കേന്ദ്രമന്ത്രി വി മരളീധരൻ. കേന്ദ്രം കേരളത്തോട് വിവേചനം കാണിച്ചെന്ന് തെളിവുകൾ സഹിതം വിശദീകരിക്കാൻ ധനമന്ത്രിയെ വെല്ലുവിളിക്കുന്നുവെന്ന് അദ്ദേഹം പറഞ്ഞു. സാമ്പത്തിക പ്രതിസന്ധിക്ക് കാരണം സർക്കാരിന്റെ പിടിപ്പുകേടാണെന്നും അദ്ദേഹം കുറ്റപ്പെടുത്തി. ഡൽഹിയിൽ മാദ്ധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.
മുഖ്യമന്ത്രിയും കുടുംബവും മൗനം കൊണ്ട് രക്ഷപ്പെടാമെന്ന് കരുതരുത്. വീണാ വിജയന്റെ
ബാംഗ്ലൂർ കമ്പനി കോടികൾ നൽകി ചെയ്യുന്ന ‘ടാലി’ സേവനം ആലുവയിൽ തുച്ഛമായ തുകയ്ക്ക് ചെയ്തുകിട്ടുമെന്നും അദ്ദേഹം പരിഹസിച്ചു.
മുഖ്യമന്ത്രിയുടെ മകൾക്കെതിരായ ആരോപണത്തിൽ പ്രതിപക്ഷം മൗനത്തിലാണ്. മുഖ്യമന്ത്രിയുടെ കുടുംബത്തിന്റെ തട്ടിപ്പിൽ പ്രതിപക്ഷത്തിനും സഹകരണമാണ്. മൗനം കൊണ്ട് ഓട്ട അടക്കാൻ ശ്രമിക്കുകയാണ്. പിണറായി ഐക്യമുന്നണിയാണ് കേരളം ഭരിക്കുന്നത്. സഹകരണ ബാങ്ക് തട്ടിപ്പിൽ 300 കോടിയുടെ വെട്ടിപ്പാണ് നടന്നത്. തട്ടിപ്പ് മറച്ച് പിടിക്കാനാണ് സർക്കാർ ശ്രമിക്കുന്നത്. പ്രതിപക്ഷത്തിനും തട്ടിപ്പിൽ പങ്കുണ്ടെന്നും അതിനാലാണ് പ്രതിപക്ഷം സഭയിൽ മൗനം പാലിക്കുന്നതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
Post Your Comments