സംസ്ഥാനത്ത് ഇന്ന് സ്വർണവിലയിൽ വർദ്ധനവ്. ഒരു പവൻ സ്വർണത്തിന് ഇന്ന് 80 രൂപയാണ് വർദ്ധിച്ചത്. ഇതോടെ, ഒരു പവൻ സ്വർണത്തിന്റെ ഇന്നത്തെ വിപണി വില 43,360 രൂപയാണ്. ഒരു ഗ്രാം സ്വർണത്തിന് 10 രൂപ കുറഞ്ഞ് 5,420 രൂപ നിരക്കിലാണ് ഇന്ന് വ്യാപാരം പുരോഗമിക്കുന്നത്. തുടർച്ചയായ നാല് ദിവസം സ്വർണവിലയിൽ മാറ്റമുണ്ടായിരുന്നില്ല. ഒരു പവൻ സ്വർണത്തിന് 43,280 രൂപയും, ഗ്രാമിന് 5,410 രൂപയുമായിരുന്നു വ്യാഴാഴ്ച മുതൽ ഉള്ള നിരക്ക്. കൂടാതെ, ആഗസ്റ്റ് മാസത്തിലെ ഏറ്റവും താഴ്ന്ന നിരക്ക് കൂടിയായിരുന്നു കഴിഞ്ഞ നാല് ദിവസവും.
ആഗോളതലത്തിൽ സ്വർണവില ഇടിവിലാണ്. ട്രോയി ഔൺസിന് 5.28 ഡോളർ താഴ്ന്ന് 1,889.532 രൂപ നിലവാരത്തിലാണ് ഇന്ന് വ്യാപാരം നടക്കുന്നത്. അന്താരാഷ്ട്ര തലത്തിൽ സ്വർണവിലയിൽ തുടർച്ചയായി ഉണ്ടായ ഇടിവാണ് ആഭ്യന്തര വിലയിലും പ്രതിഫലിച്ചത്. ഫെഡ് പലിശ നിരക്കുകൾ വർദ്ധിപ്പിച്ചതാണ് ആഗോളതലത്തിലെ വില ഇടിവിന് കാരണം. അതേസമയം, സംസ്ഥാനത്ത് ഇന്ന് വെള്ളി വിലയിൽ വർദ്ധനവ് രേഖപ്പെടുത്തി. ഒരു ഗ്രാം വെള്ളിക്ക് 76.70 രൂപയാണ് വിപണി വില.
Post Your Comments