
തൃശൂര്‍: 13 ഇനങ്ങള്‍ക്ക് സബ്‌സിഡി നിരക്കുമായി സപ്ലൈകോ സജീവം. തേക്കിന്‍കാട് മൈതാനിയിലാരംഭിച്ച സപ്ലൈകോയുടെ ഓണം ഫെയറില്‍ വന്‍ ജനത്തിരക്കാണ് അനുഭവപ്പെടുന്നത്. ചെറുപയര്‍, ഉഴുന്നുപരിപ്പ്, കടല, വന്‍പയര്‍, തുവരപ്പരിപ്പ്, മുളക്, മല്ലി, പഞ്ചസാര, ജയ അരി, കുറുവ, മട്ട അരി, അരലിറ്റര്‍ വെളിച്ചെണ്ണ എന്നീ ഇനങ്ങളാണ് സബ്‌സിഡി നിരക്കില്‍ ലഭിക്കുന്നത്. 19ന് ആരംഭിച്ച ഓണം ഫെയറില്‍ ഒരു ദിവസം 700ഓളം ആളുകളെങ്കിലും എത്തുന്നുണ്ട്. നോണ്‍ സബ്‌സിഡി ഇനത്തിലുള്ള സാധനങ്ങള്‍ക്കും പൊതു വിപണിയേക്കാള്‍ അഞ്ചുമുതല്‍ 50 ശതമാനം വരെ വിലക്കുറവുണ്ട്.
കൂടാതെ വിവിധ ഉല്‍പ്പന്നങ്ങളുടെ കോംബോ ഓഫറും ഓണം ഫെയറിലുണ്ട്. ഇതുവരെ 14 ലക്ഷം രൂപയുടെ വില്‍പന നടന്നു. പൊതുവിപണിയില്‍ 1318 രൂപ വില വരുന്ന 13 ഇനങ്ങളാണ് 612 രൂപയ്ക്ക് ലഭിക്കുന്നത്. രാവിലെ 9 മുതല്‍ രാത്രി 9 വരെ സ്റ്റാളുകള്‍ പ്രവര്‍ത്തിക്കും.
Post Your Comments