KozhikodeNattuvarthaLatest NewsKeralaNews

വയോധികൻ ഉപയോഗശൂന്യമായ കുളത്തിൽ മരിച്ച നിലയിൽ

താമരശ്ശേരി ചെമ്പ്ര മണ്ണാരക്കൽ ബാലകൃഷ്ണനെ(68) ആണ് ചെമ്പ്രയിലെ കുളത്തിൽ മരിച്ച നിലയിൽ കണ്ടെത്തിയത്

താമരശ്ശേരി: കോഴിക്കോട് വയോധികനെ ഉപയോഗശൂന്യമായ കുളത്തിൽ മരിച്ച നിലയിൽ കണ്ടെത്തി. താമരശ്ശേരി ചെമ്പ്ര മണ്ണാരക്കൽ ബാലകൃഷ്ണനെ(68) ആണ് ചെമ്പ്രയിലെ കുളത്തിൽ മരിച്ച നിലയിൽ കണ്ടെത്തിയത്.

കഴിഞ്ഞ ദിവസം രാവിലെയാണ് കുളത്തിൽ നിന്നും ബാലകൃഷ്ണന്റെ മൃതദേഹം കണ്ടെത്തിയത്. പ്രിന്‍റിംഗ് പ്രസ്സ് തൊഴിലാളിയായിരുന്ന ബാലകൃഷ്ണൻ അസുഖബാധിതനായിരുന്നു.

Read Also : സൗജന്യ റീചാർജ്, അതും കേന്ദ്രസർക്കാർ വക! സോഷ്യൽ മീഡിയ സന്ദേശത്തിന് പിന്നിലെ യാഥാർത്ഥ്യമെന്ത്? വ്യക്തത വരുത്തി കേന്ദ്രം

മൃതദേഹം ആശുപത്രി മോർച്ചറിയിലേക്ക് മാറ്റി. ഭാര്യ: പ്രേമ. മക്കൾ: പ്രബീഷ്, പ്രശോഭ്. മരുമക്കൾ: അശ്വതി, പരേതയായ ബബിത. സഹോദരങ്ങൾ: രാജൻ, അശോകൻ, പ്രകാശൻ, സുരേഷ്, സത്യ, ബേബി, പരേതയായ നളിനി.

shortlink

Related Articles

Post Your Comments

Related Articles


Back to top button