Latest NewsKeralaNews

‘ഈ രാജ്യത്ത് സ്വാതന്ത്ര്യം ഇല്ല എന്നല്ലേ തെളിയിക്കുന്നത്?ഇതാണോ സോഷ്യലിസം’: സതിയമ്മയെ പിരിച്ചുവിട്ടതിനെതിരെ ചാണ്ടി ഉമ്മൻ

അന്തരിച്ച മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടിയെ കുറിച്ച് നല്ലത് പറഞ്ഞ മൃഗശാലാവകുപ്പ് താല്‍ക്കാലിക ജീവനക്കാരിയെ ജോലിയിൽ നിന്നും പിരിച്ചുവിട്ട സംഭവത്തിൽ രൂക്ഷ വിമർശനവുമായി പുതുപ്പള്ളിയിലെ യു.ഡി.എഫ് സ്ഥാനാർഥി ചാണ്ടി ഉമ്മൻ. സ്വാതന്ത്ര്യം, ജനാധിപത്യം, സോഷ്യലിസം എന്ന് പറയുന്നവരുടെ ഭാഗത്ത് നിന്നാണ് ഈ പ്രവൃത്തികൾ നടക്കുന്നതെന്ന് അദ്ദേഹം കുറ്റപ്പെടുത്തി.

‘ഇവിടെ സ്വാതന്ത്ര്യം ഇല്ല. ജനാധിപത്യം ഇല്ല. ഒരു അഭിപ്രായം പറയുന്നവരെ വരെ പുറത്താക്കുന്ന സ്ഥിതിയാണ്. ഇത് കേവലം ഒരു വ്യക്തിയുടെ മാത്രം അവസ്ഥയല്ല. എല്ലാവർക്കും ഉള്ള സൂചനയാണ്. നിങ്ങൾ ഈ സർക്കാറിനെതിരെ സംസാരിക്കാൻ തയ്യാറായാൽ നിങ്ങൾക്കും ഈ ഗതി വരും. ഉമ്മൻ ചാണ്ടി വേട്ടയാടപ്പെട്ട നേതാവാണ്. അദ്ദേഹത്തെ കുറിച്ച് നല്ലത് പറഞ്ഞതിന്‍റെ പേരിൽ ഇപ്പോൾ ഒരു സ്ത്രീയുടെ ജോലിയും കളഞ്ഞിരിക്കുന്നു. തിരുവനന്തപുരത്ത് പിതാവിന്‍റെ പേരിലുണ്ടാക്കിയ സ്തൂപം അടിച്ച് തകർത്തു. പുതുപ്പള്ളിയിൽ അപ്പക്ക് ആദരാഞ്ജലി അർപ്പിച്ച് വച്ച ഫ്ലക്സ് ബോർഡുകൾ വരെ എടുത്ത് മാറ്റാണമെന്ന് പരാതികൾ നൽകുന്നു’, ചാണ്ടി ഉമ്മൻ പ്രസ്താവനയിൽ പറഞ്ഞു.

അതേസമയം, പുതുപ്പള്ളി സ്വദേശിയായ പി.ഒ.സതിയമ്മയ്ക്കാണ് ജോലി നഷ്ടമായത്. പുതുപ്പള്ളി ഉപതിരഞ്ഞെടുപ്പിനെക്കുറിച്ചുള്ള മാധ്യമപ്രവര്‍ത്തകരുടെ ചോദ്യത്തിന്, ഉമ്മൻ ചാണ്ടിയെ പുകഴ്ത്തി സംസാരിച്ചതോടെയാണ് സതിയമ്മയ്ക്ക് തന്റെ ജോലി നഷ്ടമായത്. 15 വർഷത്തെ ജോലിയാണ് സതിയമ്മയ്ക്ക് നഷ്ടമായത്. തന്റെ മകൻ രാഹുൽ വാഹനാപകടത്തിൽ മരിച്ചപ്പോൾ ഉമ്മൻ ചാണ്ടി നേരിട്ട് ഇടപെട്ട് സഹായങ്ങൾ ചെയ്തതും മുഖ്യമന്ത്രിയായിരിക്കെ തന്റെ മകളുടെ വിവാഹച്ചടങ്ങിൽ പങ്കെടുത്തതും സതിയമ്മ പ്രമുഖ ചാനലിലൂടെ പറഞ്ഞിരുന്നു. അതിനാൽ ചാണ്ടി ഉമ്മനായിരിക്കും ഇക്കുറി വോട്ടെന്നും സതിയമ്മ പറഞ്ഞിരുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button