ന്യൂഡല്‍ഹി : ഡല്‍ഹി വഖഫ് ബോര്‍ഡിന്റെ 123 സ്വത്തുക്കള്‍ ഏറ്റെടുക്കാന്‍ തീരുമാനിച്ച് കേന്ദ്ര സര്‍ക്കാര്‍. രണ്ടംഗ സമിതിയുടെ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലാണ് മസ്ജിദുകളും ദര്‍ഗകളും ശ്മശാനങ്ങളും ഉള്‍പ്പെടെ ഡല്‍ഹി വഖഫ് ബോര്‍ഡിന്റെ സ്വത്തുക്കള്‍ ഏറ്റെടുക്കാന്‍ തീരുമാനിച്ചത്. തീരുമാനം അറിയിച്ച് ബോര്‍ഡ് ചെയര്‍മാന്‍ അമാനത്തുള്ള ഖാന് മന്ത്രാലയം കത്തയച്ചിരുന്നു.
read also: പതിവായി കുടിക്കാം നാരങ്ങാ വെള്ളം; അറിയാം ഈ ഗുണങ്ങള്‍…
ഡല്‍ഹി ഹൈക്കോടതി ഉത്തരവ് അനുസരിച്ച് തിങ്കളാഴ്ച ഭവന, നഗരകാര്യ മന്ത്രാലയത്തിന് കീഴിലുള്ള ലാന്‍ഡ് ആന്‍ഡ് ഡെവലപ്മെന്റ് ഓഫീസ് ഡല്‍ഹി ജുമാ മസ്ജിദ് പരിശോധിക്കും. അതേസമയം, വഖഫ് ബോര്‍ഡ് ചെയര്‍മാനും ആം ആദ്മി പാര്‍ട്ടി എംഎല്‍എയുമായ അമാനത്തുള്ള ഖാന്‍ ഈ തീരുമാനത്തിനെതിരെ രംഗത്തെത്തി . വഖഫ് ബോര്‍ഡിന്റെ സ്വത്തുക്കള്‍ ഏറ്റെടുക്കാന്‍ കേന്ദ്ര സര്‍ക്കാരിനെ അനുവദിക്കില്ലെന്ന് അമാനത്തുള്ള ഖാന്‍ പറഞ്ഞു.
എന്നാല്‍, ഡിനോട്ടിഫൈഡ് വഖഫ് സ്വത്തുക്കളുടെ വിഷയത്തില്‍ ജസ്റ്റിസ് (റിട്ടയേര്‍ഡ്) എസ്.പി. ഗാര്‍ഗിന്റെ നേതൃത്വത്തിലുള്ള രണ്ടംഗ സമിതി സമര്‍പ്പിച്ച റിപ്പോര്‍ട്ടില്‍ ഡല്‍ഹി വഖഫില്‍ നിന്ന് എതിര്‍പ്പ് ലഭിച്ചിട്ടില്ലെന്ന് കേന്ദ്ര മന്ത്രാലയത്തിന്റെ ലാന്‍ഡ് ആന്‍ഡ് ഡെവലപ്മെന്റ് ഓഫീസ് (എല്‍ ആന്‍ഡ് ഡിഒ) അറിയിച്ചു.
Post Your Comments